സിദ്ദിഖ് വീണ്ടും ആക്‌ഷൻ ഹീറോ; ‘രാക്ഷസവേട്ട’യ്ക്ക് തുടക്കം

Follow the FOURTH PILLAR LIVE channel on WhatsApp 

ഛായാഗ്രാഹകനായും ‘സ്വാമി അയ്യപ്പൻ’ എന്ന ചിത്രത്തിലൂടെ സംവിധായകനായും ശ്രദ്ധേയനായ വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘രാക്ഷസവേട്ട’യ്ക്ക് തുടക്കമായി. കൊച്ചിയിലെ ആശീർവാദ് ട്രാവൻകൂർ ഹോട്ടലിൽ നടന്ന ലളിതമായ ചടങ്ങിൽ മല്ലിക സുകുമാരൻ ദീപം തെളിയിച്ചു.

ഡിസ്‌ക്വയർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ രാജി അരുണാണ് ചിത്രം നിർമിക്കുന്നത്. അഭിനേതാക്കളായ സാജു നവോദയ, സോഹൻ സീനുലാൽ, കോട്ടയം രമേഷ് എന്നിവരും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
സൈക്കോ ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം ഒരുക്കുന്നത്. നാട്ടിൽ തുടർച്ചയായി നടക്കുന്ന ദുരന്തങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കാണ് കഥ കടന്നുചെല്ലുന്നത്. തുടക്കം മുതൽ പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന തരത്തിലാണ് കഥാപുരോഗതിയെന്ന് അണിയറപ്രവർത്തകർ പറയുന്നു. ദുരൂഹതകളും ആക്‌ഷൻ രംഗങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.

സിദ്ദിഖാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ ഇടവേളയ്ക്കുശേഷം സിദ്ദിഖ് മുഴുനീള ആക്‌ഷൻ നായകവേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ‘രാക്ഷസവേട്ട’.
സാജു നവോദയ, കോട്ടയം രമേഷ്, സോഹൻ സീനുലാൽ, മല്ലിക സുകുമാരൻ, സുധി കോപ്പ, ജസീല, പ്രവീൺ, രാജേഷ് കൊട്ടാരത്തിൽ, ഹരി, സുജിത് കോന്നി, സജു പാർഥസാരഥി, ശ്രീജു സോണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്യാം അരവിന്ദമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഷാനു സംഗീതവും സൗരവ് ചെന്നൈ പശ്ചാത്തലസംഗീതവും ഒരുക്കുന്നു. രാജേഷ് ചമയവും ബിജു കുമാരപുരം വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. പി.ആർ.ഒ. വാഴൂർ ജോസ്.

വാഗമൺ, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ പ്രധാന ചിത്രീകരണം നടക്കുക.

COMMENTCancel reply

Recent Articles

Related Articles

Special