പാൻ ഇന്ത്യൻ സ്വപ്നവുമായി ഓപ്പറേഷൻ ത്രാൾ; കശ്മീരിലെ സൈനികദൗത്യം പ്രമേയം

Follow the FOURTH PILLAR LIVE channel on WhatsApp 

മലയാള സിനിമയെ പാൻ- ഇന്ത്യൻ തലത്തിലേക്ക് ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷയുമായി ഒരു ബിഗ് ബജറ്റ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഒരുങ്ങുന്നു. ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഓപ്പറേഷൻ ത്രാളിൻ്റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിർവഹിക്കുന്നത്.

ഗുഡ്വിൽ എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമിക്കുന്ന ഓപ്പറേഷൻ ത്രാളിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നാഷണൽ ഇൻ്റലിജൻസ് പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന ചിത്രം, വലിയ ആക്ഷൻ രംഗങ്ങളും ശക്തമായ ദേശസ്‌നേഹ സന്ദേശവും ചേർന്നതാണ്.

‘ഓപ്പറേഷൻ ത്രാൾ എൻ്റെ കരിയറിലെ ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ പ്രോജക്ടുകളിൽ ഒന്നാണ്. ദേശീയ സുരക്ഷയെ ആധാരമാക്കിയ കഥയിൽ ഹൈ-ഒക്ടേൻ ആക്ഷൻ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. പടത്തിൻ്റെ സ്‌കെയിൽ വളരെ വലുതാണ്. അത് പ്രേക്ഷകർ അനുഭവിച്ചറിയുമെന്നും ഇതിലെ ശക്തമായ സന്ദേശം രാജ്യത്തെ മുഴുവൻ പ്രേക്ഷകരിലേക്കും എത്തുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു’ -ജയസൂര്യ പറഞ്ഞു.

‘നമുക്കുവേണ്ടി രാജ്യത്തെ കാത്തുസൂക്ഷിക്കുന്നവരുടെ നിശബ്ദമായ പോരാട്ടങ്ങളെയാണ് ഞാൻ അന്വേഷിക്കാൻ ആഗ്രഹിച്ചത്. ആരുടെയും ശ്രദ്ധയിൽപ്പെടാതെ രാജ്യസുരക്ഷയുടെ ഭാരം ഏറ്റിനിൽക്കുന്ന ഒരു പറ്റം മനുഷ്യരുടെ ശക്തിയെ പ്രതിഫലിപ്പിക്കുന്നതിനുള്ള എൻ്റെ ശ്രമമാണ് ഓപ്പറേഷൻ ത്രാൾ’-സംവിധായകൻ രതീഷ് വേഗ അഭിപ്രായപ്പെട്ടു.

സുനിമോൾ ജോബി സഹനിർമാതാവായെത്തുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം നജോസ് നിർവ്വഹിക്കുന്നു. എഡിറ്റിങ് ഷഫീഖ് വി.ബി. കൈകാര്യം ചെയ്യുന്നു. ചിത്രത്തിൻ്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്. പ്രൊജക്ട് ഡിസൈൻ നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ സജീഷ് താമരശ്ശേരി എന്നിവർ നിർവ്വഹിക്കുന്നു.

കലസംവിധാനം: സുനീഷ് സോദരൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ്: റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ഷൻ: ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്സിങ്: എം.ആർ. രാജകൃഷ്ണൻ, സ്റ്റിൽസ് ഫോട്ടോഗ്രാഫി: ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ: വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ്: ടെൻപോയിൻ്റ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായിക്കുളം, പി.ആ‍ർ.ഒ.: വാഴൂർ ജോസ്, ആതിര ദിൽജിത്ത്, മാർക്കറ്റിങ്: ഡോ.സംഗീത ജനചന്ദ്രൻ.

COMMENTCancel reply

Recent Articles

Related Articles

Special