Follow the FOURTH PILLAR LIVE channel on WhatsApp
ഡൽഹി: കോൺഗ്രസിൽ പരിഷ്‌കാരങ്ങൾ വേണമെന്ന ദിഗ്വിജയ് സിങ്ങിന്റെ ആവശ്യത്തെ പിന്തുണച്ച് ശശി തരൂർ രംഗത്ത്.140-ാമത് കോൺഗ്രസ് സ്ഥാപക ദിനത്തിൽ ദിഗ്വിജയ സിങ്ങുമായുള്ള ആശയവിനിമയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു തരൂർ. ‘ഞങ്ങൾ സുഹൃത്തുക്കളാണ്, സംഭാഷണം നടത്തുന്നത് സ്വാഭാവികമാണ്. സംഘടന ശക്തിപ്പെടുത്തണം, അതിനെക്കുറിച്ച് ഒരു സംശയവുമില്ല.’ തരൂർ പറഞ്ഞു. എന്നാൽ ആർഎസ്എസിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. പാർട്ടിക്ക് ഈ ദിവസം വളരെ പ്രധാനപ്പെട്ടതാണെന്ന് വിശേഷിപ്പിച്ച തരൂർ, പാർട്ടിയുടെ ശ്രദ്ധേയമായ ചരിത്രത്തിലേക്കും കോൺഗ്രസിന്റെ സംഭാവനകളിലേക്കും തിരിഞ്ഞുനോക്കുന്ന ദിവസമാണിതെന്നും കൂട്ടിച്ചേർത്തു.






























