29 C
Trivandrum
Friday, February 6, 2026

കോർപ്പറേഷൻ, മുനിസിപ്പാലിറ്റി അധ്യക്ഷരെ നാളെ അറിയാം. ഒന്നിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ വോട്ടെടുപ്പ് ഓപ്പൺ ബാലറ്റ് മുഖേന

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് കോർപറേഷനിലെയും 86 മുനിസിപ്പാലിറ്റിയിലെയും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ (വെള്ളിയാഴ്ച). കൊച്ചി, തൃശൂർ, കണ്ണൂർ കോർപറേഷനുകളിൽ വനിതകൾ മേയറാകും. മുനിസിപ്പാലിറ്റികളിൽ 44 അധ്യക്ഷ സ്ഥാനങ്ങൾ വനിതകൾക്കും ആറ് എണ്ണം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും ഒരെണ്ണം പട്ടികവർഗ വിഭാഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്.

ചെയർപേഴ്‌സൺ, മേയർ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെ 10.30നും ഡെപ്യൂട്ടി ചെയർപേഴ്‌സൺ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് പകൽ 2.30നും നടത്തും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പകൽ 2.30നും നടക്കും.ഒന്നിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ വോട്ടെടുപ്പ് ഓപ്പൺ ബാലറ്റ് മുഖേന ആയിരിക്കും. രണ്ടു സ്ഥാനാർഥികൾക്ക് തുല്യവോട്ടാണെങ്കിൽ നറുക്കെടുപ്പ് നടത്തും. രണ്ടിലധികംപേർ മത്സരിക്കുമ്പോൾ, ഒരു സ്ഥാനാർഥിക്ക് മറ്റ് എല്ലാ സ്ഥാനാർഥികൾക്കുംകൂടി കിട്ടിയ ആകെ വോട്ടിനെക്കാൾ കൂടുതൽ ലഭിച്ചാൽ അയാൾ തെരഞ്ഞെടുക്കപ്പെടും. ഇത്തരത്തിൽ ലഭിക്കാതിരുന്നാൽ ഏറ്റവും കുറച്ച് വോട്ട് ലഭിച്ചയാളെ ഒഴിവാക്കി വീണ്ടും വോട്ടെടുക്കും.മൂന്നോ അതിലധികമോ സ്ഥാനാർഥികൾ ഉണ്ടായിരിക്കുകയും ഏറ്റവും കുറവ് വോട്ട് രണ്ടോ അതിലധികമോ പേർക്ക് തുല്യമായി ലഭിക്കുകയും ചെയ്താൽ നറുക്കെടുപ്പ് നടത്തും. നറുക്കുകിട്ടുന്നയാളെ ഒഴിവാക്കി തെരഞ്ഞെടുപ്പ് തുടരും.

Recent Articles

Related Articles

Special

Enable Notifications OK No thanks