തൃശൂര്‍ മേയറാകാന്‍ ഡോ. നിജി ജസ്റ്റിന്‍; ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എ പ്രസാദ്

Follow the FOURTH PILLAR LIVE channel on WhatsApp 

തൃശൂര്‍: ഡോ. നിജി ജസ്റ്റിനെ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത് യുഡിഎഫ്. തൃശൂര്‍ ഡിസിസി വൈസ് പ്രസിഡന്റായ നിജി കിഴക്കുപാട്ടുകരയില്‍ നിന്നാണ് കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കെപിസിസി സെക്രട്ടറി എ പ്രസാദിനെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതായും തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. പാര്‍ട്ടിയുടെയും, കൗണ്‍സിലര്‍മാരുടെയും അഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്നും തൃശൂര്‍ക്കാര്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്ന ക്രിസ്മസ് സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
നാളെ രാവിലെയാണ് മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ലാലി ജെയിംസ്, സുബി ബാബു, ശ്യാമള മുരളീധരന്‍ എന്നിവരെ മാറ്റി നിര്‍ത്തിയാണ് പ്രമുഖ ഗൈനക്കോളജിസ്റ്റായ നിജി മേയര്‍ സ്ഥാനത്തേക്ക് എത്തുന്നത്. പരാതികള്‍ പരിഹരിക്കുന്നതിനായി ടേം വ്യവസ്ഥയില്‍ മേയര്‍ സ്ഥാനം നിശ്ചയിക്കാനും സാധ്യതയുണ്ട്. അതിനിടെ ആരെയും ഒഴിവാക്കിയിട്ടില്ലെന്നും തൃശൂരിലെ മേയര്‍ തര്‍ക്കം മാധ്യമ സൃഷ്ടി മാത്രമാണെന്നും ഡിസിസി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

Recent Articles

Related Articles

Special