SIR; കരട് പട്ടികയിലെ പരാതികൾ ഇന്നുമുതൽ അറിയിക്കാം; അന്തിമ പട്ടിക ഫെബ്രുവരി 21ന്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ കരട് പട്ടികയിൽ പരാതികൾ ഉന്നയിക്കാനുള്ള സമയം ഇന്നുമുതൽ ആരംഭിക്കും. ജനുവരി 22 വരെ എതിർപ്പുകളും, ആക്ഷേപങ്ങളും ഉന്നയിക്കാൻ അവസരമുണ്ട്. ഫെബ്രുവരി 14 വരെ ഹിയറിങ്ങുകളും, പരിശോധനകളും നടക്കും. പരാതികളിൽ വിശദമായ വാദം കേട്ട് തെറ്റുകൾ തിരുത്തിയതിന് ശേഷം ഫെബ്രുവരി 21നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.

ഇന്നെലയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കരട് വോട്ടർ പട്ടിക പുറത്തിറക്കിയത്. ആകെയുള്ള 2.78 കോടി വോട്ടർമാരിൽ 24,08,503 വോട്ടർമാർ പട്ടികയ്ക്ക് പുറത്താണ്. കരട് പട്ടികയുടെ വിശദാംശങ്ങൾ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് പുതുതായി ചേർക്കാനുള്ള ഫോമിനോടൊപ്പം അനുബന്ധരേഖകളും സമർപ്പിച്ച് പട്ടികയിൽ ഇടം നേടാം. അതേസമയം എസ്.ഐ.ആറിനുള്ള സമയപരിധി നീട്ടി നൽകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

Recent Articles

Related Articles

Special