Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം : കേരളത്തിലും രാജ്യവ്യാപകമായും ക്രൈസ്തവര്‍ക്കും ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അപലപനീയമെന്ന് എംഎൽഎയും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. പാലക്കാട് കരോൾ സംഘത്തെ ആക്രമിച്ചത് ഭയപ്പെടുത്തുന്നു.
ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ മതേതര ജനാധിപത്യ ബോധ്യങ്ങുള്ള എല്ലാ മനുഷ്യരും അപലപിക്കണം. ക്രിസ്മസ് കരോളിനെ ആക്രമിക്കുകയാണ്. ക്രിസ്മസിന് അവധി കൊടുക്കാതിരിക്കുകയാണ്. ക്രിസ്മസിന് അവര്‍ക്ക് എങ്ങനെയെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കാമോ അതെല്ലാം, എല്ലാ ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ബിജെപി ഗവണ്‍മെന്റുകള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഈ ക്രിസ്മസ് ആഘോഷിക്കുന്ന വേളയില്‍ ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളെ ഞാന്‍ ശക്തമായി അപലപിക്കുന്നു. പ്രധാനമന്ത്രി ക്രൈസ്തവ ദേവാലയത്തില്‍ പോയി പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് കാര്യമായില്ലല്ലോ. തന്റെ അനുയായികളോട് ഇവര്‍ക്ക് നേരെയുള്ള അക്രമം നിര്‍ത്താനാണ് ആദ്യം പറയേണ്ടത്. അക്രമങ്ങള്‍ വ്യാപിക്കുന്നു എന്നുള്ള ആശങ്ക ഇന്ന് ക്രൈസ്തവ സമൂഹത്തിനും മതേതര സമൂഹത്തിനും ഉണ്ട്. , ക്രിസ്മസ് പാര്‍ട്ടി നടത്തുന്ന അതേ ആളുകള്‍ തന്നെ ക്രൈസ്തവര്‍ ക്രിസ്മസ് ആഘോഷിക്കുന്ന വേളയില്‍ അക്രമം നടത്തുന്നു. ഇതാണ് ഇതിന്റെ വൈരുദ്ധ്യം. പ്രധാനമന്ത്രി ക്രൈസ്തവ ദേവാലയത്തില്‍ പോകുന്നു. പോകുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷെ തന്റെ അനുയായികളോടും സഹപ്രവര്‍ത്തകരോടും ഈ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കൂടി പ്രധാനമന്ത്രി പറയണമെന്നും ചെന്നിത്തല പറഞ്ഞു.
























