29 C
Trivandrum
Monday, December 1, 2025

ചർച്ചകൾ നടത്താതെയിരിക്കുന്നതാണ് നാടകം; മോദിക്ക് മറുപടിയുമായി പ്രിയങ്കാ ​ഗാന്ധി

Follow the FOURTH PILLAR LIVE channel on WhatsApp 

ഡൽഹി: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം, ഡൽഹിയിലെ വായു മലിനീകരണം തുടങ്ങിയ നിർണായക വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നത് നാടകമല്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി, പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കണമെന്നും പാർലമെന്റ് നാടകത്തിനുള്ള വേദിയല്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് സാഹചര്യം, എസ്ഐആർ, മലിനീകരണം എന്നിവ വലിയ വിഷയങ്ങളാണ്. നമുക്ക് അവ ചർച്ച ചെയ്യാം. പാർലമെന്റ് എന്തിനാണ്? അത് നാടകമല്ല. വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതും ഉന്നയിക്കുന്നതും നാടകമല്ല. പൊതുജനങ്ങൾക്ക് പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ജനാധിപത്യ ചർച്ചകൾ അനുവദിക്കാതിരിക്കുന്നതാണ് നാടകം.’പ്രിയങ്ക ഗാന്ധി പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks