29 C
Trivandrum
Friday, November 28, 2025

ഡൽഹി സ്‌ഫോടനത്തിന് ആഴ്ചകൾക്ക് മുമ്പ് ഡോക്ടർ അദീൽ മുൻകൂർ ശമ്പളം വാങ്ങിയെന്ന് തെളിവ്; പണം ആവശ്യപ്പെട്ടുള്ള ചാറ്റുകൾ പുറത്ത്

Follow the FOURTH PILLAR LIVE channel on WhatsApp 

ഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ ബോംബാക്രമണത്തിന് രണ്ട് മാസം മുമ്പ്, കേസിലെ പ്രധാന പ്രതിയായ ഡോ. അദീൽ അഹമ്മദ് റാത്തർ തന്റെ ശമ്പളത്തിൽ നിന്ന് അഡ്വാൻസ് അടിയന്തരമായി ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഈ പണം ഭീകരാക്രമണത്തിന് ധനസഹായം നൽകാൻ ഉപയോഗിച്ചിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർവിശ്വസിക്കുന്നു.

അനന്ത്നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ സീനിയർ റെസിഡന്റായിരുന്ന അദീൽ 2025 മാർച്ചിലാണ് ഉത്തർപ്രദേശിലെ സഹാറൻപൂരിലെ ഒരു ആശുപത്രിയിൽ ചേർന്നത്. നവംബർ 6 ന് അറസ്റ്റിലായതിന് ശേഷം ലഭിച്ച ഡിലീറ്റ് ചെയ്ത സന്ദേശങ്ങളിൽ നിന്ന് ഇയാൾ ആവർത്തിച്ച് ഫണ്ടിനായി അപേക്ഷിക്കുന്നതായി വ്യക്തമാണ്. അദീലിന്റെ വാട്ട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നിട്ടുണ്ട്. ആദിൽ അടിയന്തിരമായി ശമ്പളം മുൻകൂർ ആയി ആവശ്യപ്പെടുന്ന ആവർത്തിച്ചുള്ള സന്ദേശങ്ങളാണ് അതിൽ നിന്ന് വ്യക്തമാകുന്നത്.

ആദിൽ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്നും, അൽ ഫലാഹ് സർവകലാശാലയിലെ മാനേജ്മെന്റിൽ നിന്ന് ശമ്പളം മുൻകൂട്ടി ആവശ്യപ്പെട്ടതായും സംഭാഷണങ്ങൾ സൂചിപ്പിക്കുന്നു. സെപ്റ്റംബർ 5 മുതൽ 9 വരെയായിരുന്നു സംഭാഷണങ്ങൾ നടന്നതെന്ന് പറയപ്പെടുന്നു. ഡൽഹി സ്‌ഫോടനത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന 26 ലക്ഷം രൂപയിൽ ആദിൽ എട്ട് ലക്ഷം രൂപ സംഭാവന ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks