29 C
Trivandrum
Monday, January 19, 2026

കരൂർ ദുരന്തത്തിനു പിന്നാലെ സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാൻ വിജയ്; പൊലീസിനോട് അനുമതി തേടി

Follow the FOURTH PILLAR LIVE channel on WhatsApp 

ചെന്നൈ: കരൂർ ദുരന്തത്തിനു പിന്നാലെ വീണ്ടും സംസ്ഥാന പര്യടനം തുടങ്ങാനൊരുങ്ങി നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ).ഡിസംബറിൽ പൊതുയോഗം നടത്താൻ ടിവികെ നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്. സേലത്ത് പൊതുയോഗം സംഘടിപ്പിക്കാൻ മൂന്നു സ്ഥലങ്ങൾ പരിഗണനയിലുള്ളതായാണ് വിവരം.സേലം ഫോർട്ട് ഗ്രൗണ്ട്, പഴയ ബസ് സ്റ്റാൻഡിലെ ബോസ് ഗ്രൗണ്ട്, കെച്ചൽ നായക്കൻപെട്ടി ഗ്രൗണ്ട് തുടങ്ങി മൂന്നു സ്ഥലങ്ങളിൽ ഒന്നിൽ പരിപാടിക്ക് അനുമതി തേടി ടിവികെ പൊലീസിനെ സമീപിച്ചിട്ടുണ്ട്.

ഡിസംബർ നാലിന് പര്യടനം നടത്തുമെന്നാണ് വിവരം.സെപ്റ്റംബർ 27 നായിരുന്നു കരൂരിൽ വിജയ്‌യുടെ റാലി ദുരന്തത്തിൽ കലാശിച്ചത്. ഏറെ വിവാദം സൃഷ്ടിച്ച സംഭവത്തിൽ വിജയ്ക്കും ടിവികെയ്ക്കുമെതിരെ വിമർശനങ്ങൾ ഉയർന്നതോടെ പര്യടനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി പാർട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അടുത്തിടെ നടന്ന പ്രത്യേക പാർട്ടി ജനറൽ ബോഡി യോഗത്തിൽ ഇനി തന്റെ രാഷ്ട്രീയ യാത്ര കൂടുതൽ വേഗത്തിലും തീവ്രവുമായിരിക്കുമെന്ന് പര്യടനം പുനരാരംഭിക്കുമെന്ന് സൂചന നൽകിക്കൊണ്ട് വിജയ് വ്യക്തമാക്കിയിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks