Follow the FOURTH PILLAR LIVE channel on WhatsApp
പാകിസ്താനെ അഞ്ചു വിക്കറ്റിന് വീഴ്ത്തി ഇന്ത്യക്ക് ഏഷ്യ കപ്പ് കിരീടം. ഏഷ്യാകപ്പിന് കൊടിയിറങ്ങുമ്പോൾ പാകിസ്താൻ ആഭ്യന്തര മന്ത്രി കൂടിയായ ഏഷ്യൻ ക്രിക്കറ്റ് കൌൺസിൽ അധ്യഷൻ മൊഹ്‌സിൻ നഖ്‌വിയുടെ നാടകീയ പ്രകടനത്തിന് മറുപടിയായി പ്രതീകാത്മക കപ്പുയർത്തി ഇന്ത്യ. പഹൽഗാം ആക്രമണത്തിൽ പാകില്താനോട് സന്ധിയില്ല എന്ന നിലപാടിലായിരുന്നു ഇന്ത്യ. അതിനാൽതന്നെ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ ടീം ഇന്ത്യ തയ്യാറായില്ല.
നിലപാടിനേക്കാൾ വലുതല്ല കിരീടമെന്നാണ് ടീം ഇന്ത്യയുടെ പ്രഖ്യാപനം. പാകിസ്താന് കൈകൊടുക്കില്ലെന്ന നിലപാടിൽ കിരീട നേട്ടത്തിനിടയിലും ടീം ഇന്ത്യ വെള്ളം ചേർത്തില്ല. നിന്ന് കപ്പ് വാങ്ങാൻ മടിച്ചാണ് ട്രോഫി സെറിമണി ഇന്ത്യൻ ടീം ബഹിഷ്‌കരിച്ചത്. ഇന്ത്യൻ ടീം ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചതോടെ മൊഹ്‌സിൻ നഖ്വി കപ്പുമായി മുങ്ങി. നഖ്‌വിയിൽ നിന്ന് കപ്പ് വാങ്ങില്ലെന്ന് ഇന്ത്യ നിലപാടെടുത്തതോടെ മറ്റാർക്കും ചുമതല നൽകാതെയാണ് കപ്പുമായി നഖ്‌വി നാടകീയമായി കടന്നുകളഞ്ഞത്. കളിച്ചുനേടിയ അർഹതപ്പെട്ട കപ്പ് ആർക്കും നിഷേധിക്കാനാകില്ലെന്ന സന്ദേശം മുന്നോട്ടുവച്ച് ടീം ഇന്ത്യ പ്രതീകാത്മക കപ്പുയർത്തി. നഖ്വിയുടെ നടപടിയിൽ ഐസിസി യോഗത്തിൽ പ്രതിഷേധം അറിയിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നതിനെതിരെ ഉയർന്നത് വ്യാപക വിമർശനങ്ങളായിരുന്നു. എന്നാൽ കളിച്ചും പാകിസ്താനെ കളി പഠിപ്പിച്ചുമായിരുന്നു ഇന്ത്യയുടെ സ്വീറ്റ് റിവഞ്ച്. ടൂർണമെന്റിനിടെ പാകിസ്താൻ താരങ്ങൾക്ക്ഒരിക്കൽ പോലും കൈ കൊടുക്കാൻ ഇന്ത്യ തയ്യാറായില്ല. സൂപ്പർ ഫോർ മത്സരത്തിനിടെ ഗൺഫയർ സെലിബ്രേഷൻ നടത്തിയും ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്ന തരത്തിലുള്ള ആംഗ്യം കാണിച്ചും പ്രകോപിക്കാൻ ശ്രമിച്ച പാകിസ്താന് ഫൈനലിൽ കനത്ത മറുപടി തന്നെ ഇന്ത്യ നൽകി.































