Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: ഇന്ത്യയിലെ വലതുപക്ഷത്തിന് കനത്ത വിമർശനവുമായി നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ കഴിയാൻ കാത്തിരിക്കുകയാണ് ഇന്ത്യയിലെ വലതുപക്ഷമെന്നും എന്നിട്ട് വേണം അവർക്കിത് ഇവിടെയും ചെയ്യാനെന്ന് നടനും പ്രകാശ് രാജ് പറഞ്ഞു. ന്യൂഡൽഹിയിൽ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എപിസിആർ) സംഘടിപ്പിച്ച പൊതുചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ലോകമെമ്പാടുമുള്ള വലതുപക്ഷ സർക്കാരുകൾ വംശഹത്യ കാണാനാണ് ആഗ്രഹിക്കുന്നത്. അതിനെ സാധാരണമാക്കാൻ അവർ ആഗ്രഹിക്കുന്നു. ഇവിടെ തന്നെ തടവിലാക്കിയവരെ നോക്കൂ. അവർ ഭാവി നേതാക്കളാണ്, വിദ്യാസമ്പന്നരാണ്, അവർക്ക് ശബ്ദമുണ്ട്, അതെ അവർ മുസ്‌ലിംകളുമാണ്. അതുകൊണ്ടാണ് സർക്കാർ അവരെ ഭയക്കുന്നത്.”- പ്രകാശ് രാജ് പറഞ്ഞു. സൽമാൻ ഖാനെയും ആമിർ ഖാനെയും ഷാരൂഖ് ഖാനെയും ആരാധിക്കുന്ന എന്നാൽ, മുസ്‌ലിംകളെ ഭയക്കുന്ന ഒരു സുഹൃത്ത് തനിക്കുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. ദുഖം വരുമ്പോൾ അയാൾ റാഫിയെ കേൾക്കുന്നു. സ്‌നേഹം പ്രകടിപ്പിക്കേണ്ടപ്പോൾ അയാൾ ഫൈസിന്റെ കവിതയിലേക്ക് തിരിയുന്നു, എന്നാൽ മുസ്‌ലിംകളെ ഭയക്കുന്നു, ആ സുഹൃത്ത് ‘വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയുടെ’ ഇരയാണ്.’- പ്രകാശ് രാജ് പറഞ്ഞു.
‘ഈ രാജ്യത്ത്, ഒരാൾ അര കിലോ ആട്ടിറച്ചിയുമായി വീട്ടിലേക്ക് വരുന്നു, കിംവദന്തികൾ പരക്കുന്നു, ഒരു ആൾക്കൂട്ടം ഒത്തുകൂടുന്നു, എന്താണ് സംഭവിക്കുന്നതെന്ന് അയാൾ അറിയുന്നതിനുമുമ്പ്, അയാൾ കൊല്ലപ്പെടുന്നു. എന്തുകൊണ്ടാണ് താൻ മരിച്ചതെന്ന് അയാൾക്ക് പോലും അറിയില്ല. ഇത് ഭരണത്തെക്കുറിച്ചല്ല, നീതിയെക്കുറിച്ചല്ല, ഗൂഢാലോചനകളെക്കുറിച്ചല്ല, അവർ കെട്ടിപ്പടുക്കുന്ന അജണ്ടകളുടെ പുറത്താണ്, ഇത് സാധാരണമാവാൻ അവർ ആഗ്രഹിക്കുന്നു,’-പ്രകാശ് രാജ് പറഞ്ഞു.























