29 C
Trivandrum
Monday, October 20, 2025

കൈതി 2 വരില്ലേ? ആശങ്കയിൽ ആരാധകർ

Follow the FOURTH PILLAR LIVE channel on WhatsApp 

ലോകേഷ് കനഗരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കൈതി, മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കൈതിയുടെ രണ്ടാം ഭാ​ഗം വരുന്നു എന്ന വാർത്ത വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. എന്നാൽ കൈതി 2 വീണ്ടും നീട്ടി വെച്ചേക്കുമെന്നാണ് സൂചന. രജനികാന്തിനെ നായകനാക്കി നിലവിൽ തിയറ്ററുകളിൽ ഓടുന്ന കൂലിക്ക് ശേഷം ലോകേഷ് കനഗരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം കാർത്തി നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം കൈതിയുടെ രണ്ടാം ഭാഗമാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

സൺ പിക്ചേഴ്സ് നിർമ്മിച്ച കൂലിക്കായി ലോകേഷ് കനഗരാജ് വാങ്ങിയ പ്രതിഫലം 50 കോടി രൂപയായിരുന്നു. കൈതിയുടെ നിർമ്മാതാക്കളായ ഡ്രീം വാര്യർ പിക്ചേഴ്സുമായി പ്രതിഫലത്തെ ചൊല്ലിയുള്ള ചർച്ചകൾ പുരോഗമിക്കുന്നതേയുള്ളൂ എന്നതാണ് ഒരു പ്രധാന കാരണമായി ഇൻസൈഡ് റിപ്പോർട്ടേഴ്‌സ് പറയുന്നത്. പകരം 40 വർഷങ്ങൾക്ക് ശേഷം സ്റ്റൈൽ മന്നൻ രജനികാന്തും ഉലകനായകൻ കമൽ ഹാസനും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രാരംഭ ജോലികളിലേക്ക് ലോകേഷ് കടക്കുന്നുവെന്നാണ് റൂമറുകൾ. കൂലിയുടെ കഥക്ക് മുൻപ് തന്നോട് ലോകേഷ് മറ്റൊരു കഥയായിരുന്നു ആദ്യം പറഞ്ഞിരുന്നത് എന്ന് രജനികാന്ത് കൂലിയുടെ ഓഡിയോ ലോഞ്ചിൽ പറഞ്ഞിരുന്നു.

പ്രാരംഭ ചർച്ചകളിൽ അവസാനിച്ച ആ ചിത്രം രജനികാന്ത് പറയുന്നതനുസരിച്ച് ഒരു ഫാന്റസിനു ചിത്രമാണ്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ലോകേഷ് തന്നോട് ആവശ്യപ്പെട്ടത് എന്നും ആ കഥാപാത്രത്തെ തനിക്ക് വളരെ ഇഷ്ടമായിരുന്നുവെന്നും രജനികാന്ത് പറയുന്നു, ആ ചിത്രം വമ്പൻ താരബാഹുല്യവും മുതല്മുടക്കും വേണ്ടിവരുന്ന പ്രോജക്റ്റായതിനാൽ പിന്നീട ചെയ്യാമെന്ന് ലോകേഷ് തീരുമാനിക്കുകയായിരുന്നു. രജനികാന്ത് പരാമർശിച്ച കഥയിലാണ് കമൽഹാസനും ഒത്തു ചേരുന്നതെന്നു സ്ഥിരീകരണം ഉണ്ടായിട്ടില്ല എങ്കിലും, ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രം സ്വപ്‌നമാണെന്ന്‌ ലോകേഷ് അടുത്തിടെ ചില അഭിമുഖങ്ങളിൽ പറഞ്ഞത് ശ്രദ്ധേയമാണ്. 2019ൽ പുറത്തിറങ്ങിയ കൈതിക്ക് ഒരു രണ്ടാം ഭാഗം അന്നേ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ തുടക്കമാക്കുകയും ഒക്കെ ചെയ്തുവെങ്കിലും 6 വർഷത്തിന് ശേഷവും രണ്ടാം ഭാഗം യാഥാർഥ്യമാകാത്തതിൽ ആരാധകർ സോഷ്യൽ മീഡിയയിൽ അതൃപ്തി പ്രകടിപ്പിക്കുന്നുമുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks