Follow the FOURTH PILLAR LIVE channel on WhatsApp
2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ ശുഭ്മാൻ ഗിൽ ടീമിന്റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു. ചീഫ് സെലക്ടർ അജിത് അഗാർക്കറും ടി-20 ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്നാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ, ജസ്പ്രീത് ബുംറയും കുൽദീപ് യാദവും ടീമിൽ തിരിച്ചെത്തി. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മ ടീമിൽ ഇടം നേടി.
ഇപ്പോൾ സൂര്യകുമാർ യാദവിന്റെ ടി-20 ക്യാപ്‌റ്റൻസിയെ സംബന്ധിച്ചുള്ള ഒരു പുതിയ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയുടെടെ അടുത്ത ടി-20 ക്യാപ്റ്റനായി ഗില്ലിനെ കൊണ്ടുവരാൻ സെലക്ടർമാരും പരിശീലകൻ ഗൗതം ഗംഭീറും ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോർട്ട്. എക്സ്പ്രസ് സ്പോർട്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
സെപ്റ്റംബർ 9 മുതൽ 28 വരെയാണ് ഏഷ്യ കപ്പ് നടക്കുന്നത്. ടൂർണമെന്റിന് യുഎഇയാണ് ആതിഥേയത്വം വഹിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയടക്കം എട്ട് ടീമുകൾ ഈ ടൂർണമെന്റിൽ മാറ്റുരയ്ക്കും. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ആതിഥേയരായ യുഎഇ, ഒമാൻ, ഹോങ്കോംഗ് ചൈന എന്നിവയാണ് മത്സരിക്കുന്ന മറ്റ് ടീമുകൾ. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ടൂർണമെന്റ് നടക്കുക. 2026-ലെ ടി20 ലോകകപ്പിന് മുന്നോടിയായി ടി20 ഫോർമാറ്റിലാണ് മത്സരങ്ങൾ.
2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ.































