29 C
Trivandrum
Friday, June 20, 2025

നിലമ്പൂരിൽ 75.27 ശതമാനം പോളിങ്; തിരഞ്ഞെടുപ്പ് കമീഷൻ്റെ അന്തിമ കണക്ക് പുറത്ത്

Follow the FOURTH PILLAR LIVE channel on WhatsApp 

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 75.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമീഷൻ. വെള്ളിയാഴ്ചയാണ് അന്തിമ കണക്ക് പുറത്തുവന്നത്. 76.71 ശതമാനമായിരുന്നു 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ പോളിങ്. 2024ൽ വയനാട്‌ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ 70.99 ഉം 2025ലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ 61.91 ശതമാനവുമായിരുന്നു പോളിങ്.

ഉപതിരഞ്ഞെടുപ്പിൽ ആവേശമൊട്ടും ചോരാതെയായിരുന്നു നിലമ്പൂരിൽ പോളിങ്. രാവിലെ കനത്ത മഴയിലും പോളിങ് വേഗത്തിലായിരുന്നു. ആദ്യ രണ്ടു മണിക്കൂറിൽ 13.15 ശതമാനം പേർ വോട്ട്‌ രേഖപ്പെടുത്തി. മഴ മാറിയതോടെ പൊളിങ്ങ്‌ കനത്തു. ഉച്ചയ്‌ക്ക്‌ ഒന്നിന്‌ ഇത്‌ 46.73 ശതമാനമായി. മൂന്നുമണിക്ക്‌ 59.68 ആയി. വൈകിട്ട്‌ അഞ്ചിന്‌ 70.76 ശതമാനമായി ഉയർന്നു. മിക്കയിടത്തും ആറിന്‌ മുമ്പ്‌ വോട്ടിങ് അവസാനിച്ചു. യന്ത്രത്തിൻ്റെ വേഗക്കുറവാണ്‌ ചിലയിടങ്ങളിൽ പോളിങ് വൈകിച്ചത്‌. ആദിവാസി വോട്ടർമാർക്കായി തയ്യാറാക്കിയ മൂന്ന്‌ പ്രത്യേക ബൂത്തിലും കനത്ത പോളിങ്ങായിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks