Follow the FOURTH PILLAR LIVE channel on WhatsApp
കൊല്ലം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയും എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡൻ്റുമായിരുന്ന എന്‍.ബി.രാജഗോപാല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ നടന്ന വികസിത കേരളം കണ്‍വെന്‍ഷനില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പിയിലേക്ക് രാജഗോപാലിനെ സ്വീകരിച്ചു.
കുറച്ചുകാലമായി കോണ്‍ഗ്രസ് തുടര്‍ന്നുവരുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ദേശീയ നേതൃത്വത്തിലെ വൈദേശികാധിപത്യവും അതൃപ്തിക്ക് കാരണമായെന്നും ഇനിമുതല്‍ ദേശീയതയിലൂന്നി പ്രവര്‍ത്തനം നടത്തുന്ന ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും രാജഗോപാല്‍ പറഞ്ഞു.
ബി.ജെ.പി. കൊല്ലം ജില്ലാ പ്രസിഡൻ്റ് രാജി പ്രസാദും സന്നിഹിതനായിരുന്നു.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.



























