Follow the FOURTH PILLAR LIVE channel on WhatsApp
ചെന്നൈ: വേളാങ്കണ്ണിക്ക് പോയ 4 മലയാളികള്‍ക്ക് തമിഴ്നാട്ടിൽ വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി വാനും സര്‍ക്കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുല്‍ എന്നിവരാണ് മരിച്ചത്.
തമിഴ്നാട് തിരുവാരൂരിലെ തിരുതുരൈപൂണ്ടിക്കടുത്തുള്ള കരുവേപ്പൻചേരിയിൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. നാഗപട്ടണത്തുനിന്ന് രാമനാഥപുരത്തേക്ക് പോവുകയായിരുന്നു ബസുമായാണ് വാന്‍ കൂട്ടിയിടിച്ചത്. വാനിൽ 7 പേരാണുണ്ടായിരുന്നത്. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി റജീനാഥ്, നെല്ലിമൂട് സ്വദേശികളായ സാബു, സുനിൽ എന്നിവരെ സാരമായ പരുക്കുകളോടെ തിരുത്തുറൈപൂണ്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി വീരയൂർ പൊലീസ് അറിയിച്ചു.