Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: കെ.പി.സി.സി. പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നതായി പറയപ്പെടുന്ന ആൻ്റോ ആൻ്റണിക്കും സണ്ണി ജോസഫിനുമെതിരെ എറണാകുളം കളമശ്ശേരിയിൽ പോസ്റ്റർ. ഫോട്ടോ കണ്ടാൽ പോലും സാധാരണ കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിയാത്ത ആൻ്റോ ആൻ്റണിയും സണ്ണി ജോസഫുമല്ല കേരളത്തിലെ കോൺഗ്രസിനെ നയിക്കേണ്ടത് എന്നാണ് പോസ്റ്ററിൽ ഉള്ളത്. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ.
നേരത്തെ കെ.മുരളീധരനും സമാന അഭിപ്രായവുമായി രംഗത്തുവന്നിരുന്നു. കേരളത്തിലെ കോൺഗ്രസുകാർക്ക് ഫോട്ടോ കണ്ടാൽ മനസിലാവുന്ന ആളായിരിക്കണം കെ.പി.സി.സി. പ്രസിഡൻ്റ് എന്നാണ് മുരളീധരൻ പറഞ്ഞത്. ആരുടെയും പേര് പറയാതെയായിരുന്നു മുരളീധരൻ്റെ അഭിപ്രായപ്രകടനം. കെ.സുധാകരൻ കെ.പി.സി.സി. പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറേണ്ടതില്ലെന്നും അങ്ങനെ ഒരഭിപ്രായം കേരളത്തിലെ കോൺഗ്രസിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
























