29 C
Trivandrum
Wednesday, July 2, 2025

ജി.മാർത്താണ്ഡൻ ഒരുക്കുന്ന ഓട്ടം തുള്ളൽ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: പാവാട ഉള്‍പ്പടെയുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ജി.മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളല്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ‘ഒരു തനി നടന്‍ തുള്ളല്‍’ എന്ന ടാഗ് ലൈനുമായി ആണ് ടൈറ്റില്‍ പുറത്ത് വിട്ടിരിക്കുന്നത്.

ജി.കെ.എസ്. പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ മോഹനന്‍ നെല്ലിക്കാട്ട് നിര്‍മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആദ്യ സജിത്ത് ആണ്. ബിനു ശശിറാം രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, കലാഭവന്‍ ഷാജോണ്‍, ടിനി ടോം, കെ.യു.മനോജ്, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖില്‍, ജെറോം, ബിപിൻ ചന്ദ്രൻ, വൈക്കം ഭാസി, പ്രിയനന്ദൻ, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതുലഷ്മി, ജസ്ന്യ കെ.ജയദീഷ്, ചിത്രാ നായർ, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹ രാജ് എന്നിവരാണ്.

മമ്മൂട്ടി നായകനായ ദൈവത്തിൻ്റെ സ്വന്തം ക്ലീറ്റസ്, അച്ഛാ ദിന്‍, പൃഥ്വിരാജ് നായകനായ പാവാട, കുഞ്ചാക്കോ ബോബന്‍ നായകനായ ജോണി ജോണി യെസ് അപ്പ, റോഷന്‍ മാത്യു- ഷൈന്‍ ടോം ചാക്കോ ടീം വേഷമിട്ട മഹാറാണി എന്നിവയ്ക്ക് ശേഷം ജി.മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ആറാമത്തെ ചിത്രമാണ് ഓട്ടം തുള്ളല്‍. ഹിരണ്‍ മഹാജന്‍, ജി.മാര്‍ത്താണ്ഡന്‍ എന്നിവരാണ് ചിത്രത്തിൻ്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

ബി.കെ.ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യാ സുരേഷ് മേനോൻ എന്നിവരുടെ ഗാനങ്ങൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.

ക്രിയേറ്റീവ് ഹെഡ്: അജയ് വാസുദേവ്, എ.കെ.ഡി.ശ്രീരാജ് , ആര്‍ട്ട്: സുജിത് രാഘവ്, മേക്കപ്പ്: അമല്‍ സി.ചന്ദ്രന്‍, വസ്ത്രലങ്കാരം: സിജി തോമസ് നോബല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു കടവൂര്‍, പ്രൊഡക്ഷന്‍ മാനേജർമാർ: റഫീഖ് ഖാന്‍, മെല്‍ബിന്‍ ഫെലിക്‌സ്, സ്‌ക്രിപ്റ്റ് അസ്സോസിയേറ്റ്: ദീപു പുരുഷോത്തമന്‍, സൗണ്ട് മിക്‌സിങ്: അജിത് എ.ജോര്‍ജ്, സൗണ്ട് ഡിസൈന്‍: ചാള്‍സ്, ഫിനാന്‍സ് കണ്‍ട്രോളര്‍: എന്‍.കെ.വിഷ്ണു , പി.ആര്‍.ഒ.: വാഴൂര്‍ ജോസ്, മാര്‍ക്കറ്റിങ്: വൈശാഖ് സി.വടക്കേവീട്, ജിനു അനില്‍കുമാര്‍.

Recent Articles

Related Articles

Special