29 C
Trivandrum
Wednesday, July 2, 2025

പടക്കളം മാർക്കറ്റിങ് ഗെയിം പ്ലാൻ പൂർണതയിലേക്ക്

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു, വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ മാർക്കറ്റിങ് ഗെയിം പ്ലാൻ 5 പുറത്തിറങ്ങി. കഴിഞ്ഞ 4 എപ്പിസോഡിൻ്റേയും തുടർച്ചയാണ് അഞ്ചാമത്തേതും.

പടക്കളത്തിലെ അഭിനേതാക്കളുടെ കൂട്ടിലാണ് മാർക്കറ്റിങ് തന്ത്രങ്ങൾ ഉരിത്തിരിയുന്നത്. ഫാലിമിലൂടെ ശ്രഡേയനായ സന്ദീപ് പ്രദീപ്, വാഴ ഫെയിം സാഫ്, നിരവധി ചിത്രങ്ങളിലൂടെ ശ്രദേയയായ നിരഞ്ജനാ അനൂപ്, അരുൺ അജികുമാർ, യൂട്യൂബറായ അരുൺ പ്രദീപ് എന്നിവരാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. ഇവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും.

ഇവരുടെ കൂട്ടായ ആലോചന ചെന്നെത്തിയിരിക്കുന്നത് 5 കോടി രൂപ മുതൽമുടക്കു വരുന്ന മാർക്കറ്റിങ് പദ്ധതികളാണ്. ഇത് നിർമ്മാതാവ് വിജയ് ബാബുവിനെ ഫോണിൽ വിളിച്ച് അറിയിക്കുമ്പോൾ അദ്ദേഹത്തിൻ്റെ മറുപടിയാണ് ഏറെ കൗതുകകരം. ഈ മാർക്കറ്റിങിലെ തന്ത്രങ്ങൾ പോലെ തന്നെ സിനിമയും ജനങ്ങളെ ആകർഷകമാക്കും എന്നതിൽ തെല്ലും സംശയമില്ല.

കാമ്പസാണ് ചിത്രത്തിൻ്റെ പശ്ചാത്തലം. ഒരു കാമ്പസിൻ്റെ അകത്തളങ്ങളിൽ ഇത്തരത്തിലുള്ള ധാരാളം രസകരമായ മുഹൂർത്തങ്ങളുണ്ടാവും. അവ പൂർണ്ണമായും ഫാൻ്റസി ഹ്യൂമറിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

സുരാജ് വെഞ്ഞാറമൂടും ഷറഫുദ്ദീനും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്. മാർക്കോ ഫെയിം ഇഷാൻ ഷൗക്കത്ത്, പൂജാ മോഹൻരാജ് എന്നിവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരക്കഥ – നിതിൻ.സി.ബാബു, മനു സ്വരാജ്, സംഗീതം – രാജേഷ് മുരുകേശൻ (പ്രേമം ഫെയിം), ഛായാഗ്രഹണം – അനു മൂത്തേടത്ത്, എഡിറ്റിങ് – നിതിൻരാജ് ആരോൾ, പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ, കലാസംവിധാനം – മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – നിതിൻ മൈക്കിൾ, പ്രൊഡക്ഷൻ മാനേജർ – സെന്തിൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – ബിജു കടവൂർ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി.സുശീലൻ, പി.ആർ.ഒ.- വാഴൂർ ജോസ്.

മെയ് 8ന് ഈ ചിത്രം പ്രദർശനത്തിനെത്തും.

Recent Articles

Related Articles

Special