Follow the FOURTH PILLAR LIVE channel on WhatsApp
തൃശ്ശൂർ: കാമ്പസ് ജീവിതം എങ്ങനെ ആഘോഷമാക്കാം എന്നു നോക്കി നടക്കുന്ന ഒരു സംഘം വിദ്യാർത്ഥികളുടെ ജീവിതത്തിനിടയിൽ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് അവതരിപ്പിക്കുന്ന ചിത്രം -അടിനാശം വെള്ളപ്പൊക്കം. എൻജിനീയറിങ് കോളേജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺത്രില്ലർ മൂവിയയി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് പ്രശസ്ത നടി ശോഭന നിർവ്വഹിച്ചു. വടക്കുന്നാഥ ക്ഷേത്രസന്നിധിയിൽ ഗജരാജൻ ഉഷശ്രീ ശങ്കരൻകുട്ടിയാണ് ഈ ടൈറ്റിൽ തിടമ്പേറ്റിയത്.
ഏറെ ശ്രദ്ധേയമായ അടികപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾക്കു ശേഷം എ.ജെ.വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തൃശ്ശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൂര്യഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽവ്യവസായ പ്രമുഖനായ കെ.പി.മനോജ് കുമാറാണ് നിർമ്മാണം.
ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ബാബു ആൻ്റണി, പ്രേംകുമാർ, അശോകൻ, മഞ്ജു പിള്ള, തമിഴ് നടൻ ജോൺ വിജയ്, പ്രശസ്ത യൂട്യൂബർ ജോൺ വെട്ടിയാർ എന്നിവരും വിനീത് മോഹൻ, സജിത് അമ്പാട്ട്, അരുൺ പ്രിൻസ്, എലിസബത്ത് ടോമി, രാജ് കിരൺ തോമസ്, എം.ബി.വിജയകൃഷ്ണൻ എന്നീ പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
സംവിധായകൻ വർഗീസിൻ്റേതാണു തിരക്കഥയും. മലയാള സിനിമയിൽ ഒരു പിടി മികച്ച ഗാനങ്ങൾ ഒരുക്കിയ സുരേഷ് പീറ്റേഴ്സ് വലിയൊരു ഇടവേളക്കു ശേഷം ഈ ചിത്രത്തിൻ്റെ സംഗീതമൊരുക്കുന്നു. ടിറ്റോ പി.തങ്കച്ചൻ്റേതാണു ഗാനങ്ങൾ.
ഛായാഗ്രഹണം – സൂരജ് എസ്.ആനന്ദ്, എഡിറ്റിങ് – ലിജോ പോൾ, കലാസംവിധാനം – ശ്യാം കാർത്തികേയൻ, മേക്കപ്പ് – കെ.സി.അമൽ കുമാർ, കോസ്റ്റ്യും ഡിസൈൻ – സൂര്യാ ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സി.ഷഹദ്, പ്രൊജക്ട് ഡിസൈൻ – സേതു അടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാർ – പൗലോസ് കുറുമുറ്റം, നജീർ നസീം, നിക്സൺ കുട്ടിക്കാനം, പ്രൊഡക്ഷൻ കൺട്രോളർ – മുഹമ്മദ് സനൂപ്, പി.ആർ.ഒ. -വാഴൂർ ജോസ്.
ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.