29 C
Trivandrum
Saturday, April 26, 2025

ബി.ജെ.പിക്കും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷവിമർശവുമായി പിണറായി വിജയൻ

Follow the FOURTH PILLAR LIVE channel on WhatsApp 

പത്തനംതിട്ട: വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കേരള വിരുദ്ധ സമീപനം സ്വീകരിക്കുന്ന കേന്ദ്രത്തെയും അതിനെ പിന്തുണയ്ക്കുന്ന തരത്തിൽ പെരുമാറുന്ന കേരളത്തിലെ പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ നേട്ടത്തിനായി നാട് തകരട്ടെ എന്ന നിലപാടാണ് ചിലർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സർക്കാറിൻ്റെ നാലാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അതിദാരിദ്ര്യ ലഘൂകരണം, 90,000 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ, പ്രതിസന്ധിഘട്ടത്തിൽ കേരളത്തിൻ്റെ അതിജീവനം തുടങ്ങി സംസ്ഥാനത്ത് 9 വർഷമായി എൽ.ഡി.എഫ്. സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾ മുഖ്യമന്ത്രി എടുത്തുപറഞ്ഞു. ഇതിനിടയിൽ പ്രതിപക്ഷം നടത്തുന്ന വ്യാജ പ്രചരണത്തെയും മുഖ്യമന്ത്രി തുറന്നു കാട്ടി.

9 വർഷത്തെ എൽ.ഡി.എഫ്. ഭരണം ജനങ്ങൾ വിലയിരുത്തുന്നുണ്ട്. 2016ലെ കേരളീയ മനസ് ഈ നാടിന് മാറ്റമുണ്ടാകില്ലെന്നായിരുന്നു. എന്നാൽ ഒന്നാം എൽ.ഡി.എഫ്. സർക്കാരിൻ്റെ കാലത്ത് എൽ.ഡി.എഫ്. നേതാക്കളെ അപകീർത്തിപ്പെടുത്താൻ മനഃപൂർവമായ ശ്രമങ്ങളായിരുന്നു നടന്നത്. അതിനായി കെട്ടിച്ചമച്ച നുണ കോൺഗ്രസും ബി.ജെ.പിയും ഒരുമിച്ച് പ്രചരിപ്പിച്ചു. ഇതിനോടൊപ്പം വലതുപക്ഷ മാധ്യമങ്ങളും കച്ചകെട്ടി ഇറങ്ങി. അന്ന് എൽ.ഡി.എഫ്. തകർന്നു എന്ന പ്രവചനം നടത്തി. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പ്രചരണം നടത്തിയവർക്ക് തിരിച്ചടിയായി 99 സീറ്റാണ് ജനങ്ങൾ എൽഡിഎഫിന് തന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നിട്ടും അടങ്ങിയിരിക്കുന്നവരല്ല ഇക്കൂട്ടരെന്നും രണ്ടാം എൽ.ഡി.എഫ്. സർക്കാരിനെതിരെയും വ്യാപകമായ നുണ പ്രചരണം നടത്തി. നമ്മുടെ നാട് തകരട്ടെ എന്ന നിലപാടാണ് ഇവർക്കുള്ളത്. രാഷ്ട്രീയത്തിനായി നാടിനെ തകർക്കുന്ന നിലപാട് പാടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തിൻ്റെ വികസനം മറച്ചുവെയ്ക്കാൻ ശ്രമിക്കുന്നവരെയും മുഖ്യമന്ത്രി ശക്തമായ ഭാഷയിൽ വിമർശിച്ചു. കേരളത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആരും അറിയരുത് എന്ന് നിർബന്ധമുള്ളവരുണ്ട് അവർ കേരളത്തിൻ്റെ വികസന നേട്ടങ്ങൾ മറച്ചുവെയ്ക്കുകയാണ്. വർഗീയതയെ തടയാൻ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. വർഗീയതക്കെതിരെ ശക്തമായ നിലപാട് പൊതുസമൂഹം സ്വീകരിക്കുന്നു എന്നും പിണറായി വിജയൻ പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks