Follow the FOURTH PILLAR LIVE channel on WhatsApp
തൃത്താലയിൽ പ്രചാരണത്തിൽ വാളയാർ കേസ് ഉപയോഗിച്ചിട്ടില്ലെന്നും എം.ബി.രാജേഷിനെതിരെ ഈ വിഷയത്തിൽ പോസ്റ്റർ അടിച്ചിട്ടില്ലെന്നും ഒരു ഉളുപ്പുമില്ലാതെ തട്ടിവിടുകയാണ് വി.ടി.ബൽറാം. ഈ നാടാകെ കണ്ട കാര്യം പോലും ഒരു ലജ്ജയുമില്ലാതെ നിഷേധിക്കുന്ന ഈ കോൺഗ്രസുകാരൻ എത്ര മാത്രം കള്ളം പറയാനാവും എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.
തൃത്താലയിൽ ബൽറാം മത്സരിച്ചപോൾ കോൺഗ്രസിൻ്റെ ഏറ്റവും പ്രധാന പ്രചരണം വാളയാർ കേസായിരുന്നു. എന്തിനേറെ, വാളയാർ അമ്മയെക്കൊണ്ട് തന്നെ ഇതേ ബൽറാമും യു.ഡി.എഫും എം.ബി രാജേഷിനെതിരെ പറയിപ്പിക്കുന്ന വീഡിയോ തന്നെ ഏറ്റവും വലിയ തെളിവല്ലേ?
സി.ബി.ഐയിൽ സി.പി.എമ്മിന് എന്നാണ് വിശ്വാസം വന്നത് എന്നതാണ് ബൽറാമിൻ്റെ മറ്റൊരു ചോദ്യം. കേരള പൊലീസ് വേണ്ട സി.ബി.ഐ. മതി എന്ന് പറഞ്ഞ് സമരം നടത്തിയത് നിങ്ങളാണെന്ന കാര്യം ബൽറാം മറന്നോ❓
എന്നിട്ട് സി.ബി.ഐ. വാളയാർ അമ്മയെ പ്രതി ചേർത്തപ്പോൾ നിങ്ങൾക്ക് സി.ബി.ഐയെ പറ്റാതായി എന്നതല്ലേ സത്യം❓
വാളയാർ കേസിൽ സംസ്ഥാന സർക്കാർ ചെയ്തത് ഒന്ന് കൂടി വിവരിക്കാം..
ആദ്യ അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന പൂങ്കുഴലിയെ മാറ്റി ഡി.വൈ.എസ്.പി. എം.ജെ.സോജനെ അന്വേഷണം ഏല്പിക്കണമെന്ന് അനിൽ അക്കര ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും വാളയാർ പെൺകുട്ടികളുടെ മാതാവും ആവശ്യപ്പെട്ടു.
സർക്കാർ അത് അംഗീകരിച്ച് കേസ് ഡി.വൈ.എസ്.പി. എം.ജെ.സോജനെ ഏല്പിച്ചു.
പിന്നീട് പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നായി ആവശ്യം.
സർക്കാർ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിക്കൊടുത്തു.
വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടതിനെ തുടർന്ന് സർക്കാർ ഹൈക്കോടതിയെ സമീപിക്കണം എന്നും കേസിൽ പുനർവിചാരണയും ആവശ്യമെങ്കിൽ തുടരന്വേഷണവും വേണമെന്ന് സർക്കാർ ആവശ്യപ്പെടണമെന്നുമായി ആവശ്യം.
ഉടൻ തന്നെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിചാരണക്കോടതി വിധി റദ്ദാക്കി, പുനർവിചാരണയ്‌ക്ക് ഉത്തരവിട്ടു.
കേസ് സി.ബി.ഐയ്ക്കു വിടണം എന്ന് കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു.
സർക്കാർ കേസ് സി.ബി.ഐയ്ക്കു വിട്ടു.
കേസന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
രണ്ടാമത്തെ കുട്ടിയുടെ മരണത്തെ തുടർന്നാണ് അന്വേഷണത്തെ പറ്റി പരാതി വന്നത്. അപ്പോൾ തന്നെ അന്വേഷണ ഓഫീസർ ആയിരുന്ന എസ്.ഐ. പി.സി.ചാക്കോയെ സസ്പെൻഡ് ചെയ്തു.
മേൽനോട്ടം വഹിച്ചിരുന്ന ഡി.വൈ.എസ്.പി. വാസുദേവൻ, സി.ഐ. വിപിൻദാസ് എന്നിവർക്കെതിരെ 2017ൽ തന്നെ തൃശ്ശൂർ മേഖലാ ഐ.ജി. അന്വേഷണം നടത്തിയിരുന്നു.
അപ്പോൾ പിന്നെ എന്തിനായിരുന്നു വാളയാർ പെൺകുട്ടികളുടെ അമ്മയുടെ നീതി യാത്ര❓
അവരുടെ ആവശ്യപ്രകാരം കേസന്വേഷണം ഏല്പിച്ച എം.ജെ.സോജനെതിരെ സർക്കാർ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു തലമുണ്ഡനം നടത്തിയിട്ടുള്ള നീതി യാത്ര .
അതിന് മുൻപ് കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഡി.വൈ.എസ്.പി. എം.ജെ.സോജൻ കോടതിയോട് പറഞ്ഞത് ഇതാണ് — പ്രതികളായ വലിയ മധു, കുട്ടി മധു എന്നിവർ മൂത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചതിനെക്കുറിച്ച് അറിഞ്ഞിട്ടും വാളയാർ പെൺകുട്ടികളുടെ മാതാവ് മൗനം പാലിച്ചു.
ഇളയ മകളുടെ മരണത്തിന് ഏകദേശം 2 മാസത്തിന് ശേഷം മാത്രമാണ് അവർ ലൈംഗിക പീഡന ആരോപണം പൊലീസിൽ ഉന്നയിച്ചത്.
പോക്‌സോ നിയമം അനുസരിച്ചു കുട്ടികൾ ഇങ്ങനെ ലൈംഗികമായി പീഡിപ്പിക്കപെട്ടത് അറിഞ്ഞിട്ടും അത് തടയാൻ ശ്രമിക്കുകയോ അധികൃതരെ അറിയിക്കുകയോ ചെയ്തില്ലെങ്കിൽ രക്ഷാകർത്താവിന് എതിരെ കേസ് എടുക്കണം. ആദ്യത്തെ കുട്ടി മരിച്ചപ്പോൾ തന്നെ മാതാവ്, കുട്ടി ലൈംഗികമായി പീഡിപ്പിക്കപെട്ടത് പൊലീസിനെ അറിയിച്ചിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടി കൊല്ലപ്പെടുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു .
എന്നിട്ടും പൊലീസ് അവരുടെ പേരിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്യാതിരുന്നത് പിന്നീട് കേസുമായി ഇവർ സഹകരിക്കില്ല എന്ന പേടി കാരണമാണ് — സോജൻ കോടതിയോട് പറഞ്ഞു.
അമ്മയും അച്ഛനും നടത്തിയ നിരുത്തരവാദപരമായ ഈ പെരുമാറ്റത്തെ സംബന്ധിച്ച് ഈ കേസിന്റെ വിധിയിൽ കോടതി എടുത്തു പറയുന്നുണ്ട് .– “മകളുടെ ക്ഷേമത്തെക്കുറിച്ച് മാതാപിതാക്കൾ ശരിക്കും വ്യാകുലപ്പെട്ടിരുന്നെങ്കിൽ, ഇരയുടെ മരണശേഷമെങ്കിലും അവർ പ്രതികൾക്കെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെടുമായിരുന്നു. പ്രതികൾക്കെതിരെ മാതാപിതാക്കൾ മൊഴി നൽകാനുള്ള കാലതാമസം തികച്ചും സംശയാസ്പദമായ സാഹചര്യമാണ്” — വിചാരണ കോടതി അഭിപ്രായപ്പെട്ടു.
വാളയാർ കേസ് അട്ടിമറിക്കപ്പെട്ടു എന്ന് പരാതി ഉയർന്നപ്പോൾ സംസ്ഥാന സർക്കാർ വെച്ച ജസ്റ്റിസ് പി.കെ.ഹനീഫ കമ്മീഷനും വിചാരണക്കോടതിയുടെ ഈ നിരീക്ഷണങ്ങൾ ശരി വെച്ചു.
ഇനി ജസ്റ്റീസ് ഹനീഫ കമ്മീഷനോ ഹൈക്കോടതിയോ സോജനെതിരെ നടപടി എടുക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടോ❓
സോജൻ കുറ്റക്കാരനല്ല എന്നു മാത്രമല്ല സോജനെ അഭിനന്ദിക്കുക കൂടിയാണ് ഹൈക്കോടതി ചെയ്തത്. ഹനീഫ കമ്മീഷനും അത് ശരിവെയ്ക്കുന്നു.
(The mother of the victims had levelled serious charges against Sojan MJ, the then DySP who had taken over the probe on March 9, 2017, five days after Chacko began investigation. The High Court, however, had said Sojan had done a good job given the constraints.)
ഹനീഫ കമ്മീഷന്റെ റിപ്പോർട്ടിൽ എസ്.ഐക്കെതിരെ മാത്രമാണു നടപടി ആവശ്യപ്പെട്ടത്. എന്നാൽ, സംസ്ഥാന പൊലീസ് മേധാവി നൽകിയ ഉറപ്പ് എസ്.ഐ. ചാക്കോയ്ക്കെതിരെ തക്കതായ നടപടി എടുക്കുമെന്ന് മാത്രമല്ല ചാർജ്ജ് ഷീറ്റ് നൽകിയത് വരെ ഉണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരുടേയും ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായോ എന്ന് കൂടി അന്വേഷിക്കും എന്നാണ്..
വി.ടി.ബൽറാം പറയുന്നതെല്ലാം കള്ളമാണെന്നതിന് വേറെ തെളിവ് വേണോ❓
തൃത്താലകാർക്ക് അത് 2021ൽ മനസ്സിലായി..