29 C
Trivandrum
Wednesday, March 12, 2025

എ.ഐ. കാലത്തെ മൂലധന സിദ്ധാന്തം

Follow the FOURTH PILLAR LIVE channel on WhatsApp 

ഈ ലോകത്ത് എ.ഐ. കാരണം ജോലി പോകുന്ന / പിരിച്ചു വിടപ്പെടുന്ന ആളുകൾ അതും പുകഴ്പെറ്റ കോർപ്പറേറ്റ് കമ്പനികളിൽ നിന്ന് കൂട്ടമായി ലേ ഓഫ് നടക്കുന്ന കാര്യം എത്ര പേർക്ക് അറിയാം..❓

എം.വി.ഗോവിന്ദൻ എ.ഐയെ കുറിച്ചു പറഞ്ഞത് ട്രോളുകൾ ആക്കുന്ന തിരക്കിൽ ആണ് ലീഗ് – കോണ്ഗ്രസ് – ബി.ജെ.പി. – മൗദൂദി ടീമുകൾ.. അവർക്ക് അത് പെറ്റി രാഷ്ട്രീയം മാത്രം ആണ്.. 1984ൽ കമ്പ്യൂട്ടർ വിരുദ്ധ വർഷമായി ആഘോഷിച്ചത് ബി.എം.എസ്. ആണ്, ബി.ജെ.പിയുടെ തൊഴിലാളി സംഘടന. അതവരുടെ സൈറ്റിൽ ഇപ്പോഴും ഉണ്ട്. 1998ൽ കോണ്ഗ്രസിൻ്റെ സംമുന്നതാനായ നേതാവ് ഉമ്മൻചാണ്ടി കുസോയ്ക്ക് വേണ്ടി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ പരീക്ഷാഭവൻ കമ്പ്യൂട്ടർവത്ക്കരണത്തിന് എതിരെ സമരം ചെയ്ത ആൾ ആണ്.. അതായത് കമ്പ്യൂട്ടർ വരുമ്പോൾ ജോലി പോകുന്നതിന്റെ ആശങ്ക എല്ലാ പാർട്ടിയിലും ഉണ്ടായിരുന്നു എന്നർത്ഥം.. പക്ഷെ മനോരമ കൊണ്ട് കോണ്ഗ്രസ് അത് സി.പി.എമ്മിൻ്റെ തലയിൽ മാത്രം ആക്കി പൊതുബോധം സൃഷ്ടിച്ചു..

മുതലാളിത്തത്തിന്റെ ആന്തരികമായ പ്രതിസന്ധി അതിന്റെ തകർച്ചയിലേക്ക് നയിക്കും എന്നതാണ് മാർക്സിന്റെ അർത്ഥശാസ്ത്ര നിരീക്ഷണങ്ങളിൽ ഏറ്റവും പ്രധാപ്പെട്ട ഒന്ന്. മൂലധനത്തിലൂടെ മാർക്സ് സമർത്ഥിക്കുന്നതും ഇത് തന്നെയാണ്. ഇതിന്റെ സാങ്കേതികത മാർക്സ് വിശദീകരിക്കുന്നത് Tendency of the Rate of Profit to Fall (TRPF) എന്ന പ്രസിദ്ധമായ സിദ്ധാന്തം വഴിയാണ്.

ഈ സിദ്ധാന്തം മനസിലാക്കിയാൽ എന്തുകൊണ്ടാണ് എ.ഐ., മുതലാളിത്തത്തിന് തന്നെ പ്രതിസന്ധി ഉണ്ടാക്കും എന്നത് എളുപ്പത്തിൽ മനസിലാക്കാം.

മനുഷ്യർക്ക് പകരം യന്ത്രങ്ങൾ ഉല്പാദകരാകുമ്പോൾ മുതലാളിത്ത വ്യവസ്ഥ അമിതോല്പാദനത്തിലേക്കും ലാഭനിരക്ക് ഇടിയുന്നതിലേക്കും അതിനെത്തുടർന്നുള്ള പ്രതിസന്ധിയിലേക്കും നീങ്ങും എന്നാണ് മാർക്സ് പറയുന്നത്.

എന്താണ് അമിതോല്പാദനം❓
ഉല്പാദിക്കപ്പെടുന്ന ചരക്കുകൾ കമ്പോളത്തിൽ വിറ്റഴിക്കപ്പെടാതെ കിടക്കുമ്പോഴാണ് അമിതോല്പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടലെടുക്കുന്നത് .

എന്തുകൊണ്ടാണ് ചരക്കുകൾ വിറ്റഴിക്കപ്പെടാതിരിക്കുന്നത്❓
ചരക്കുകൾ വാങ്ങാൻ അധ്വാനിക്കുന്ന ജനങ്ങളുടെ കൈവശം കാശില്ലാതെ വരുമ്പോൾ – തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളിയുടെ കയ്യിൽ എവിടെന്നാ വാങ്ങാൻ കാശുണ്ടാവുക?

ഇത്തരമൊരാവസ്ഥയുടെ കാരണമെന്താണ് ❓
ഇതാണ് പ്രധാനപ്പെട്ട ചോദ്യം. ഇതിനുള്ള കാരണവും അതിന്റെ ഫലവുമാണ് എം.വി.ഗോവിന്ദൻ 2 ദിവസങ്ങളിലായി പറയുന്നത്.. അതാണ് കോൺഗ്രസ് – ലീഗ് – മൗദൂദി – സംഘികൾക്ക് മനസ്സിലാവാത്തത്..

മൂലധനത്തിലെ പ്രധാനപ്പെട്ട സമവാക്യങ്ങളിൽ ഒന്നാണ് C = c+v+s
അതായത് ഉല്പാദിക്കപ്പെടുന്ന വസ്തുക്കളുടെ മൂല്യം = സ്ഥിര മൂലധനത്തിന്റെ മൂല്യം + അസ്ഥിര മൂലധനത്തിന്റെ വില + മിച്ചമൂല്യം (ലാഭം)
Constant capital + Variable Capital + Surplus

ഈ സമവാക്യത്തിലെ അവസാനത്തെ രണ്ടു ഘടകങ്ങളും തൊഴിലാളിയുടെ അധ്വാനവുമായി ബന്ധപ്പെട്ടതാണ്, അധ്വാനത്തിന്റെ വിലയായി നൽകുന്ന കൂലിയും (v) തൊഴിലാളിയുടെ അധ്വാനത്തിൽ നിന്നും കവർന്നെടുക്കുന്ന മിച്ചമൂല്യവും (s).
തൊഴിലാളിയുടെ അധ്വാനം കൊണ്ട് മുതലാളിയുടെ കൈവശം വന്നു ചേരുന്ന ഈ മിച്ചമൂല്യത്തിൽ (ലാഭം) നിന്നാണ് പുതിയ മെഷീൻ വാങ്ങാനും പുത്തൻ സാങ്കേതിക വിദ്യകൾ സൃഷ്ടിക്കാനും ആവശ്യമായ പണം മുതലാളിമാർക്ക് കിട്ടുന്നത്. നിരന്തരം വികസിക്കുന്ന പ്രതിഭാസമാവുക എന്നത് മുതലാളിത്തത്തിന്റെ അടിസ്ഥാന സ്വഭാവമായി മാറിത്തീരുന്നത് ഇങ്ങനെയാണ് . മറ്റു മുതലാളിമാരുമായുള്ള മത്സരം ഇതിന് വഴിയൊരുക്കുകയും ചെയ്യുന്നു. ഉല്പാദനക്ഷമത കൂട്ടിക്കൊണ്ട് ഈ പ്രതിസന്ധിയെ തരണം ചെയ്യാനാണ് മുതലാളിമാർ ഇപ്പോഴും ശ്രമിക്കുന്നത്.

ഉല്പാദനക്ഷമത കൂട്ടുക എന്ന് പറഞ്ഞാൽ എന്താണ്❓
നേരത്തെ ഒരുത്പന്നം നിർമ്മിക്കാനാവശ്യമായ ചെലവിനേക്കാൾ കുറഞ്ഞ തുകയ്ക്ക് അത് നിർമ്മിക്കുക . ഇതെങ്ങനെ സാധിക്കും? ഇതിന് പല വഴികളുണ്ട്, അതിലൊന്ന് ഒരുല്പന്നം നിർമ്മിക്കാനാവശ്യമായ കൂലിച്ചെലവിൽ കുറവ് വരുത്തുക എന്നതാണ്. എന്നു പറഞ്ഞാൽ ഒന്നുകിൽ ഒരുല്പന്നം നിർമിക്കാനാവശ്യമായ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ കൂലി കുറയ്ക്കുക അതല്ലെങ്കിൽ അവരുടെ എണ്ണം കുറയ്ക്കുക. പ്രത്യക്ഷകൂലിയിൽ കുറവ് വരുത്തുക ഇന്നത്തെ കാലത്ത് അത്ര എളുപ്പമല്ല. പക്ഷേ, സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഈ കാലത്ത് തൊഴിലാളികളുടെ അളവിൽ കുറവ് വരുത്തുക താരതമ്യേന എളുപ്പമാണ്. അതാണ് മുതലാളിമാർ എ.ഐ. കാലത്ത് ചെയ്യുന്നത്. നേരത്തെ 10 തൊഴിലാളികൾ ചേർന്നു ചെയ്തിരുന്ന പ്രവൃത്തി ചെയ്യാൻ 2 പേർ മതിയാകുമെന്ന സാഹചര്യം ഉണ്ടാകുന്നത് ഇങ്ങിനെയാണ്. അപ്പോഴാണ് ലേ ഓഫ് അഥവാ പിരിച്ചു വിടൽ നടക്കുന്നത്.

ഓട്ടോമേഷൻ എന്ന ഓമനപ്പേരിൽ നാം വിളിക്കുന്ന ഈ പ്രക്രിയയെ മാർക്സ് അന്നത്തെ കാലത്തുതന്നെ വളരെ ആഴത്തിൽ വിശകലനം ചെയ്‌തിരുന്നു. യന്ത്രങ്ങളാകുന്ന സ്ഥിരമൂലധനവും അധ്വാനശേഷിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട അസ്ഥിര മൂലധനവും തമ്മിലുള്ള അനുപാതത്തെ (c/v) മൂലധനത്തിന്റെ ജൈവഘടന (Organic composition of capital) എന്ന് മാർക്സ് വിളിച്ചു. കൂടുതൽ കൂടുതൽ യന്ത്രങ്ങൾ ഉല്പാദനപ്രക്രിയയിൽ ഉപയോഗിക്കപ്പെടുമ്പോൾ സ്വാഭാവികമായും മിച്ചമൂല്യം (S) കുറയും. ലാഭനിരക്ക് എന്നത് s/c+v ആണെന്ന് നമുക്കറിയാം. മിച്ചമൂല്യം കുറയുകയും, അസ്ഥിര മൂലധനം കൂടുകയും ചെയ്യുമ്പോൾ ലാഭനിരക്ക് കുറയും. ഇതാണ് എ.ഐ. കാലത്ത് സംഭവിക്കാൻ പോകുന്നത്.

ലാഭനിരക്ക് എന്നത് മുതലാളിത്തത്തിനു ശ്വാസവായു പോലെയാണ്. അതില്ലാതെ അതിനു നിലനിൽപ്പില്ല. ഇതാണ് സോഷ്യലിസത്തിലേക്കുള്ള ചുവട് മാറ്റത്തിന് എ.ഐ. കാരണമാകും എന്ന് സി.പി.എം. സെക്രട്ടറി പറയാൻ കാരണം.

ഇങ്ങനെ ആണെങ്കിൽ എന്തുകൊണ്ട് മുതലാളിത്തം ഇതുവരെ തകർന്നില്ല എന്ന ചോദ്യം സ്വാഭാവികമായും ചോദിക്കാം. കടുത്ത വൈരുധ്യങ്ങൾ നിറഞ്ഞതാണ് എന്നതുകൊണ്ട് മുതലാളിത്ത വ്യവസ്ഥയും അതിനെ താങ്ങി നിർത്തുന്ന രാഷ്ട്രീയ സംവിധാനങ്ങളും സ്വാഭാവികമായി തകർന്നടിയും എന്ന നിഗമനത്തിൽ എത്തിച്ചേരുമെന്ന് പറയുന്നത് ശരിയല്ല.

സ്വയം സൃഷ്ടിച്ച ആഭ്യന്തര വൈരുധ്യങ്ങളെ മുറിച്ചുകടക്കാൻ അത് ചരിത്രത്തിലുടനീളം പല മാർഗങ്ങളും തേടിയിട്ടുണ്ട് – മാനവചരിത്രത്തിലെ ഏറ്റവും നിഷ്ടൂരമായ കൊളോണിയൽ അധിനിവേശങ്ങളും , കൊടും ക്രൂരതകൾ നിറഞ്ഞ ലോക യുദ്ധങ്ങളും തുടങ്ങി നിയോലിബറൽ ചൂഷണ മാർഗ്ഗങ്ങൾ വരെ അതിൻ്റെ ഭാഗമാണ്. അത് എ.ഐ. കാലത്തും തുടരും. അതിനെ ചെറുക്കുക എന്നത് നമ്മുടെയെല്ലാം പണിയാണ്..‼️

Recent Articles

Related Articles

Special

Enable Notifications OK No thanks