29 C
Trivandrum
Wednesday, March 12, 2025

പുരസ്കാര നിറവിൽ 2 കേരള ബറ്റാലിയൻ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: എൻ.സി.സി. കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിൻ്റെ കീഴിലുള്ള യൂണിറ്റുകളിൽ മികവ് വീണ്ടും തെളിയിച്ച് തിരുവനന്തപുരത്തെ 2 കേരള ബറ്റാലിയൻ. ഡയറക്ടറേറ്റിനു കീഴിൽ 2024-25 വർഷത്തെ മികച്ച രണ്ടാമത്തെ യൂണിറ്റായി 2 കേരള തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷം ഏറ്റവും മികച്ച യൂണിറ്റായിരുന്ന 2 കേരള നേരിയ വ്യത്യാസത്തിലാണ് ഇക്കുറി രണ്ടാം സ്ഥാനത്തായത്. കോഴിക്കോട്ടെ 9 കേരള നേവൽ യൂണിറ്റാണ് ഇക്കുറി ഒന്നാം സ്ഥാനത്ത്.

ബറ്റാലിയനു കീഴിലുള്ള പട്ടം സെൻ്റ് മേരീസ് എച്ച്.എസ്.എസ്. കേരളത്തിലെ മികച്ച ജൂനിയർ ഡിവിഷൻ -ജൂനിയർ വിങ് സ്ഥാപനമായി തിരഞ്ഞെടുപ്പെട്ടു. സീനിയർ ഡിവിഷൻ -സീനിയർ വിങ് വിഭാഗത്തിൽ തിരുവനന്തപുരം എം.ജി. കോളേജ് കേരളത്തിലെ മികച്ച രണ്ടാമത്തെ സ്ഥാപനമായി.

2025 റിപ്പബ്ലിക് ദിന കാമ്പിനോട് അനുബന്ധിച്ചുള്ള വിദ്യാഭ്യാസ മന്ത്രിയുടെ ബാനർ സമർപ്പണ ചടങ്ങിൽ 2 കേരള ബറ്റാലിയൻ മികച്ച പ്രകടനം കാഴ്ചവെച്ചു. കമാൻഡിങ് ഓഫീസർ കേണൽ ജയശങ്കർ ചൗധരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മേജർ ആനന്ദ് ചന്ദ്രശേഖരൻ നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു 2 കേരള ബറ്റാലിയൻ്റെ പരിശീലനവും മികച്ച പ്രകടനവും.

സംസ്ഥാന കായിക മന്ത്രി വി.അബ്ദുറഹ്മാൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

Recent Articles

Related Articles

Special

Enable Notifications OK No thanks