29 C
Trivandrum
Tuesday, July 1, 2025

വട്ടിയൂർക്കാവ് സ്കൂളിന് അനധികൃത അവധി: പ്രഥമാധ്യാപകന് സസ്പെൻഷൻ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഗവ. എൽ.പി.എസിന് ബുധനാഴ്ച അനധികൃതമായി അവധി നൽകിയ സംഭവത്തിൽ കടുത്ത നടപടി സ്വീകരിച്ച് വിദ്യാഭ്യാസ വകുപ്പ്. പ്രഥമാധ്യാപകനായ ജിനിൽ ജോസിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തായി പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

തിരുവനന്തപുരം വട്ടിയൂർക്കാവ് ഗവ എൽ.പി. സ്കൂളിന് അവധി നൽകി അധ്യാപകർ സമരത്തിനു പോയത് വിവാദമായിരുന്നു. തുടര്‍ന്ന് നോർത്ത് എ.ഇ.ഒയുടെ നേതൃത്വത്തിൽ എത്തിയാണ് സ്കൂൾ തുറന്നത്. ബുധനാഴ്ച ക്ലാസ് ഉണ്ടാവില്ലയെന്ന് വാട്സാപ്പ് ഗ്രൂപ്പ് വഴി കുട്ടികളുടെ രക്ഷകർത്താക്കളെ അധ്യാപകർ അറിയിക്കുകയായിരുന്നു. അധ്യാപകരും ജീവനക്കാരും സമരത്തിൽ പങ്കെടുക്കുന്നതിനാൽ ക്ലാസ് ഉണ്ടായിരിക്കുന്നതല്ലെന്നായിരുന്നു വാട്സാപ്പ് സന്ദേശം.

പ്രതിപക്ഷ സർവീസ് സംഘടനകളും സി.പി.ഐ. സംഘടനകളുമാണ് പണിമുടക്ക് നടത്തിയത്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നു.

Recent Articles

Related Articles

Special