29 C
Trivandrum
Thursday, February 6, 2025

വനനിയമം: അൻവറിനല്ല, മുഖ്യമന്ത്രിക്കാണ് നന്ദി പറയുന്നതെന്ന് താമരശ്ശേരി ബിഷപ്പ്

കോഴിക്കോട്: വന നിയമ ഭേദഗതി നടപ്പാക്കില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. മുഖ്യമന്ത്രിയ്ക്ക് നന്ദി പറയുന്നതായും തങ്ങളുടെ വേദനകളും പ്രയാസങ്ങളും മുഖ്യമന്ത്രി മനസ്സിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Follow the FOURTH PILLAR LIVE channel on WhatsApp 

തങ്ങളുടെ വേദനകളും പ്രയാസങ്ങളും മുഖ്യമന്ത്രി മനസ്സിലാക്കിയെന്നും ബിഷപ്പ് പറഞ്ഞു. പി.വി.അന്‍വറിന്റെ രാജി ഭേദഗതി പിന്‍വലിക്കാന്‍ കാരണമായോ എന്ന ചോദ്യത്തിന് അതിന് മുമ്പു തന്നെ ഭേദഗതി പിന്‍വലിക്കും എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നെന്നും ബിഷപ്പ് പറഞ്ഞു.

വനനിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ മലയോര ജനതയും സ്വാഗതം ചെയ്തു. കർഷകരുടെ ആശങ്കകൾ മനസ്സിലാക്കി അതിനൊപ്പം നിൽക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് ഒട്ടേറെ പ്രതികരണങ്ങളാണ് ഉയർന്നു വരുന്നത്. മുഖ്യമന്ത്രിയുടെ തീരുമാനത്തെ പിന്തുണച്ച് നേരത്തെ തലശ്ശേരി രൂപതയും ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും രംഗത്തെത്തിയിരുന്നു.

അതേസമയം, വനം നിയമഭേദഗതി ബില്ലിൽ ജനങ്ങളോട് യുദ്ധ പ്രഖ്യാപനത്തിനില്ലെന്നും വനം നിയമഭേദഗതിയിൽ പൊതു സമൂഹത്തിൻ്റെ അഭിപ്രായങ്ങൾ മാനിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി എ.കെ ശശീന്ദ്രനും വ്യക്തമാക്കി.

Recent Articles

Related Articles

Special

Enable Notifications OK No thanks