Follow the FOURTH PILLAR LIVE channel on WhatsApp
ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് ദിവസംനോക്കി ഇ.പി.ജയരാജനെതിരെ വാര്‍ത്ത നല്‍കിയത് ചില പ്രത്യേക ലക്ഷ്യത്തോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാള്‍ ഒരു പുസ്തകം എഴുതിയാല്‍ അതിന്റെ പ്രകാശനം എഴുതിയയാള്‍ അറിയേണ്ടേ. അയാള്‍ അതില്‍ പങ്കെടുക്കേണ്ട. എഴുതിയയാള്‍ ഇല്ലാതെ ആ പുസ്തകം പ്രകാശനം ചെയ്യാനാകുമോ. എന്നാല്‍ ഇതൊന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ജയരാജന്‍ വ്യക്തമാക്കി. എന്നിട്ടും പലതരത്തില്‍ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ദിവസവും ഇത്തരത്തില്‍ വാര്‍ത്ത നല്‍കി. ഒന്നര വര്‍ഷം മുമ്പാണ് പ്രകാശ് ജാവദേക്കറെ കണ്ടത്. എന്നാല്‍ അന്ന് കണ്ടതുപോലെയാണ് വാര്‍ത്ത നല്‍കിയത്. കേരളത്തെ അപകീര്‍ത്തിപ്പെടുത്തും വിധം വയനാട് ദുരന്തത്തെക്കുറിച്ചും തെറ്റായ വാര്‍ത്ത നല്‍കി. ഇത്തരത്തില്‍ വാര്‍ത്ത മെനഞ്ഞെടുക്കുന്നതിനു പിന്നില്‍ വ്യകതമായ ഉന്നമുണ്ട്. യു.ഡി.എഫിനെയും ബി.ജെ.പിയെയും സഹായിക്കലാണതെന്നും മുഖ്യമന്ത്രി പറഞ്ഞു.