29 C
Trivandrum
Wednesday, March 12, 2025

ഇടപെട്ടല്‍ സദുദ്ദേശ്യപരം, നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖമുണ്ടെന്ന് ജയിലില്‍ നിന്നിറങ്ങിയ ദിവ്യ

Follow the FOURTH PILLAR LIVE channel on WhatsApp 

കണ്ണൂര്‍: എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖമുണ്ടെന്നും തന്റെ ഇടപെടല്‍ സദുദ്ദേശപരമായിരുന്നുവെന്നും പി.പി.ദിവ്യ. ജാമ്യം ലഭിച്ചതിനു പിന്നാലെ കണ്ണൂര്‍ പള്ളിക്കുന്ന് ജയിലില്‍ നിന്ന് പുറത്തേക്ക് വന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

നിരപരാധിത്വം തെളിയിക്കാന്‍ കോടതി അവസരം തരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നതു പോലെ അദ്ദേഹത്തിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം നടക്കണമെന്നാണ് താനും ആഗ്രഹിക്കുന്നതെന്നും ദിവ്യ പറഞ്ഞു.

നവീന്‍ ബാബുവിന്റെ മരണത്തില്‍ വളരെ അധികം ദുഃഖമുണ്ട്. പൊതുപ്രവര്‍ത്തന രംഗത്ത് എന്നെ കാണാന്‍ തുടങ്ങിയിട്ട് രണ്ടുപതിറ്റാണ്ട് ആയി. കഴിഞ്ഞ പതിനാല് വര്‍ഷം ജില്ലാ പഞ്ചായത്തില്‍ ജനപ്രതിനിധി എന്ന നിലയില്‍ഒരുപാട് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവരും ഒക്കെയായി സഹകരിച്ചു പോകുന്ന ആളാണ്.

ഞാന്‍ ഏതെങ്കിലും തരത്തില്‍ സദുദ്ദേശപരമായിട്ട് മാത്രമേ ഏത് ഉദ്യോഗസ്ഥരോടും സംസാരിക്കാറുള്ളൂ. ഞാന്‍ ഇപ്പോഴും നിയമത്തില്‍ വിശ്വസിക്കുന്നുണ്ട്. എന്റെ ഭാഗം കോടതിയില്‍ പറയും. നവീന്‍ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നതു പോലെ ഞാനും ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കണം എന്നാണ് ഞാനും ആഗ്രഹിക്കുന്നത്. എന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് വേണ്ടിയുള്ള അവസരം കോടതിയില്‍ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു – ദിവ്യ പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks