29 C
Trivandrum
Wednesday, April 30, 2025

രാഷ്ട്രീയത്തിൽ നിന്ന് ഇല്ലാതാക്കാൻ ശ്രമമെന്ന് ശോഭ; തിരൂർ സതീഷിനു പിന്നിൽ താനല്ല

Follow the FOURTH PILLAR LIVE channel on WhatsApp 

തൃശ്ശൂർ: കേരള രാഷ്ട്രീയത്തിൽ നിന്ന് തന്നെ ഇല്ലാതാക്കാൻ ശ്രമം നടക്കുകയാണെന്നും ആരു വിചാരിച്ചാലും അത് സാധിക്കില്ലെന്നും ബി.ജെ.പി. നേതാവ് ശോഭ സുരേന്ദ്രൻ.

കൊടകര കുഴൽപ്പണക്കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ ബി.ജെ.പി. തൃശ്ശൂർ ഓഫിസ് മുൻ സെക്രട്ടറി തിരൂർ സതീഷിന് പിന്നിൽ താൻ ആണെന്നാണ് പ്രചാരണം. എന്ത് അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്? തനിക്കെതിരെ ചിലർ പ്രവർത്തിക്കുകയാണെന്നും ശോഭ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ഇല്ലാത്ത ആരോപണങ്ങൾ കെട്ടിവെച്ച് എന്നെ വീട്ടിലിരുത്താമെന്നാണ് ധാരണയെങ്കിൽ അങ്ങനെ ശ്രമിക്കുന്നവന്‍റെ മുഖപടം ചീന്തിയെറിയാനുള്ള സ്വാധീനം ശോഭ സുരേന്ദ്രനുണ്ട് -അവർ പറഞ്ഞു.

ഇ.പി. ജയരാജനെതിരെയും ശോഭ ആരോപണമുന്നയിച്ചു. ഇ.പി ജയരാജന്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ മുഖ്യമന്ത്രി ഏറ്റവും വലിയ ഡോണായി പ്രവര്‍ത്തിക്കുകയാണ്. ശോഭ കേരളത്തില്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് പിണറായി.

വീണ വിജയന്‍റെ കൂട്ടുകാരിയാണ് കണ്ണൂരിലെ ദിവ്യയെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks