29 C
Trivandrum
Friday, March 14, 2025

ജീവൻ തോമസ് എവിടെപ്പോയി? കണ്ടെത്താൻ അന്വേഷണം തുടങ്ങുന്നു

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: എൻജിനീയറിങ് ബിരുദധാരിയും മാധ്യമപ്രവർത്തകനുമായ ജീവൻ തോമസിന്റെ തിരോധാനം കോട്ടയം ക്രൈംബ്രാഞ്ചിനു വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ജീവൻ തോമസ് എവിടെപ്പോയി എന്നു കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് സംവിധായകനും എഴുത്തുകാരനും നടനുമൊക്കെയായ എം.എ.നിഷാദ്. അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രം ജീവൻ തോമസിന്റെ പിന്നാലെയാണ് പോകുന്നത്.

ജീവൻ തോമസ് നിസ്സാരക്കാരനല്ല. അയാൾ സഞ്ചരിച്ച വഴി അത്ര സുഖകരമായിരുന്നില്ല. എന്തായാലും ഈ ജീവൻ തോമസും അയാളുടെ തിരോധാനവും ഒരു നാടിനെത്തന്നെ ഇളക്കിമറിച്ചിരിക്കുന്നു. സർക്കാരും പൊലീസും ഗൗരവമായി എടുത്തിരിക്കുന്ന ഈ വിഷയത്തിന്റെ ചുരുളുകളാണ് ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രത്തിന്റെ അടിസ്ഥാനവിഷയം. ചിത്രത്തിന്റെ ട്രെയ്‌ലർ മോഹൻലാൽ പുറത്തിറക്കി.

ഒരു കുറ്റാന്വേഷണ ചിത്രത്തിന്റെ എല്ലാ ദുറൂഹതകളും ആകർഷക ഘടകങ്ങളും ഈ ട്രെയ്‌ലറിൽ ഉടനീളം കാണാവുന്നതാണ്. ചിത്രത്തിന്റെ പൊതുസ്വഭാവം ഇതാണന്നു സമർത്ഥിക്കുന്നതാണ് ട്രെയ്‌ലർ.

എഴുപതോളം ജനപ്രിയരായ അഭിനേതാക്കളെ അണിനിരത്തി വലിയ ക്യാൻവാസിലും വൻ മുതൽമുടക്കിലുമാണ് ഈ ചിത്രത്തിന്റെ അവതരണം. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഷൈൻ ടോം ചാക്കോയാണ് ജീവൻ തോമസിനെ അവതരിപ്പിക്കുന്നത്. സാസ്വിക, എം.എ.നിഷാദ്, പ്രശാന്ത് അലക്‌സാണ്ടർ, ഷഹീൻ സിദ്ദിഖ്, ബിജു സോപാനം, ദുർഗാ കൃഷ്ണ, ഗൗരി പാർവ്വതി, അനീഷ് കാവിൽ, സമുദ്രക്കനി, വാണിവിശ്വനാഥ്, സായ്കുമാർ, മുകേഷ്, വിജയ് ബാബു, സുധീർ കരമന, അശോകൻ, കലാഭവൻ ഷാജോൺ, അനുമോൾ, ബൈജു സന്തോഷ്, ജോണി ആന്റണി, രമേഷ് പിഷാരടി, ശിവദ, മഞ്ജു പിള്ള, കോട്ടയം നസീർ, കൈലാഷ്, കലാഭവൻ നവാസ്, പി.ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, ചെമ്പിൽ അശോകൻ, ചാലി പാലാ, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, സ്മിനു സിജോ, സാബു അമി, അനു നായർ, സിനി ഏബ്രഹാം, ദിൽഷാ പ്രസാദ്, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, അനീഷ് ഗോപാൽ, രാജേഷ് അമ്പലപ്പുഴ, ലാലി പി.എം., അനന്തലക്ഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, അഞ്ജലീനാ ഏബ്രഹാം, ഭദ്ര, പ്രിയാ രാജീവ്, ജെനി, അഞ്ജു ശ്രീകണ്ഠൻ, പ്രേംജിത്ത് സുരേഷ്ബാബു എന്നിവർ താരനിരയിലെ പ്രധാനികളാണ്.

ഗാനങ്ങൾ – പ്രഭാവർമ്മ, ഹരി നാരായണൻ, പളനി ഭാരതി, സംഗീതം -എം. ജയചന്ദ്രൻ, പശ്ചാത്തല സംഗീതം -മാർക്ക് ഡിമൂസ്, ഛായാഗ്രഹണം – വിവേക് മേനോൻ, ചിത്രസംയോജനം -ജോൺ കുട്ടി, കലാസംവിധാനം -ദേവൻ കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ ഡിസൈൻ -ഗിരീഷ് മേനോൻ, ചമയം -റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം -സമീറ സനീഷ്, പ്രൊഡക്ഷൻ മാനേജർമാർ -സുജിത് വി.സുഗതൻ, ശ്രീധരൻ എരിമല, പ്രൊഡക്ഷൻ എക്‌സിക്കുട്ടീവ് -റിയാസ് പട്ടാമ്പി, പ്രൊഡക്ഷൻ കൺട്രോളർ -ബിനു മുരളി.

കോട്ടയം, കുട്ടിക്കാനം, തെങ്കാശി, പഞ്ചാബ്, കൊച്ചി, ദുബായ് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ഒരു അന്വേഷണത്തിന്റെ തുടക്കം നവംബർ എട്ടിന് പ്രദർശനത്തിനെത്തും.

Recent Articles

Related Articles

Special

Enable Notifications OK No thanks