Follow the FOURTH PILLAR LIVE channel on WhatsApp
മുഖ്യമന്ത്രി നേരിട്ടെത്തി ഉത്തരവിൽ ഒപ്പുവെച്ചു
തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി. സായുധ പോലീസ് ബറ്റാലിയനിലേക്കാണ് മാറ്റിയത്. ഇന്റലിജൻസ് എ.ഡി.ജി.പി. മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. ആയി മാറ്റി നിയമിച്ചിട്ടുമുണ്ട്.
ഞായറാഴ്ച അവധി ദിവസമായിരുന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ ഓഫീസിലെത്തി നേരിട്ടാണ് ഫയലിൽ തീരുമാനമെഴുതിയത്. അസാധാരണമായിട്ടാണ് മുഖ്യമന്ത്രി ഞായറാഴ്ച സെക്രട്ടേറിയറ്റിൽ എത്തുന്നത്. 20 മിനിറ്റോളം മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ചെലവഴിച്ചതായാണ് വിവരം.
അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് നടപടിയുണ്ടായത്. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച് 32 ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടാകുന്നത്.