ന്യൂഡല്‍ഹി: പി.വി.അന്‍വറുമായുള്ള എല്ലാ ബന്ധവും സി.പി.എം. ഉപേക്ഷിച്ചു. സി.പി.എം. സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച ഇടത് എം.എല്‍.എ. അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി മാറിയിരിക്കുന്ന സ്ഥിതിയാണ് കാണാന്‍ സാധിച്ചത്. അന്‍വറിന്റെ നിലപാടിനെതിരായി പാര്‍ട്ടിയെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണം -ഗോവിന്ദന്‍ പറഞ്ഞു.
കേരളത്തിലെ പാര്‍ട്ടിയേയും സര്‍ക്കാരിനെയും തകര്‍ക്കുന്നതിനായി കഴിഞ്ഞ കുറേക്കാലമായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും മാധ്യമങ്ങളും പ്രചാരണം നടത്തിവരികയാണ്. അതേറ്റുപിടിച്ച് പുറപ്പെട്ടിരിക്കുകയാണ് അന്‍വര്‍ ചെയ്തിട്ടുള്ളതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
അന്‍വറിന്റെ നിലപാടുകളും രാഷ്ട്രീയസമീപനങ്ങളും പരിശോധിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംവിധാനത്തേക്കുറിച്ച് അയാള്‍ക്ക് കാര്യമായ ധാരണയില്ലെന്ന് വ്യക്തമാകും. എല്‍.ഡി.എഫ്. പിന്തുണയോടെ മത്സരിച്ച് വിജയിച്ച അന്‍വര്‍ നടത്തിയ പത്രസമ്മേളനത്തില്‍ വലിയ രീതിയിലുള്ള പ്രചാരണം സംഘടിപ്പിച്ചത് അദ്ദേഹം മുമ്പ് എതെല്ലാം കാര്യങ്ങളാണോ വിശദീകരിച്ചത് അതിനെല്ലാം എതിരായിട്ടാണ്.