29 C
Trivandrum
Thursday, February 6, 2025

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബി.ജെ.പിക്ക് തിരിച്ചടിയാകുന്നു

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭാ അംഗീകരിച്ച ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന പദ്ധതി ബി.ജെ.പിയെ പുതിയ പ്രതിസന്ധിയിലേക്ക് നയിക്കുന്നു. ആര്‍.എസ്.എസ്സിന്റെ നീണ്ട നാളത്തെ ആവശ്യം നടപ്പാക്കുന്നതിനായി കേന്ദ്രം മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭാ അംഗീകരിച്ചത്.

Follow the FOURTH PILLAR LIVE channel on WhatsApp 

എന്നാല്‍ മൂന്നാം മോദി സര്‍ക്കാരിന്റെ ഈ ആര്‍.എസ്.എസ്. പ്രീണനം അവര്‍ക്ക് തന്നെ തിരിച്ചടിയാകുകയാണ്. നിലവില്‍ രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ പദ്ധതി നടപ്പാക്കാന്‍ 18 ഭരണഘടനാ ഭേദഗതികള്‍ വേണമെന്നാണ് നിര്‍ദേശിക്കുന്നത്. നിലവിലെ ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗബലം വച്ച് ബി.ജെ.പിക്ക് ഇത് സാധ്യമല്ല. അത് മാത്രമല്ല, ഈ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന നിയമസഭകളുടെ അഗീകാരവും ആവശ്യമാണ്. നിലവില്‍ തന്നെ മൂന്ന് സംസ്ഥാന മുഖ്യമന്ത്രിമാര്‍ ഈ പദ്ധതിയോട് രൂക്ഷമായ എതിര്‍പ്പ് രേഖപ്പെടുത്തി കഴിഞ്ഞു.

അതുകൊണ്ട് തന്നെ ഈ പദ്ധതി ബി.ജെ.പി. സര്‍ക്കാരിന്റെ മറ്റൊരു മുട്ടുമടക്കലിന് കാരണമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks