Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ജയസൂര്യയ്‌ക്കെതിരേ വീണ്ടും പ്രത്യേക സംഘത്തിനു മുന്നില്‍ പരാതി. തിരുവനന്തപുരം സ്വദേശിനിയാണ് പരാതിക്കാരി. നേരത്തെ മറ്റൊരു നടിയും ജയസൂര്യയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു.
ഷൂട്ടിങ് സെറ്റില്‍വെച്ച് തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. 2013 ല്‍ ഇടുക്കി തൊടുപുഴയില്‍ വെച്ചാണ് സംഭവമെന്നും പുതിയ പരാതിയില്‍ പറയുന്നു. അന്വേഷണ സംഘത്തിലെ ജി.പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്‌റെ എന്നിവര്‍ പരാതിക്കാരിയുമായി നേരിട്ട് സംസാരിച്ചു.
സിനിമാ മേഖലയില്‍ നിന്ന് ഇതുവരെ പൊലീസിന് ലഭിച്ചത് 18 പരാതികളാണ്. വെളിപ്പെടുത്തല്‍ നടത്താത്ത സംഭവങ്ങളിലും പരാതി ലഭിച്ചിട്ടുണ്ട്.