പാർലമെൻ്റിലെ സീറ്റുകളുടെ എണ്ണം കൊണ്ടല്ല ഫാഷിസം ഭയപ്പെടുന്നത്. തെരുവിൽ ആരാണ് നിൽക്കുന്നത്, ലാത്തിക്ക് മുന്നിൽ ആരാണ് പിന്മാറാത്തത്, ഭാവി കവർന്നെടുക്കപ്പെട്ട കുട്ടികളുടെ കണ്ണീരിന് രാഷ്ട്രീയശബ്ദം നൽകുന്നത് ആരാണ് — അതാണ് അധികാരത്തെ വിറപ്പിക്കുന്നത്....
ഡൽഹിയിലെ ജന്തർ മന്തർ പല സമരങ്ങളും കണ്ടിട്ടുണ്ട്. അധികാരത്തിൻ്റെ ചെവിയിൽ ജനങ്ങളുടെ ശബ്ദം എത്തിക്കാൻ രാജ്യത്തിൻ്റെ പല മൂലകളിൽനിന്നും മനുഷ്യർ വന്നു നിന്ന മണ്ണാണ് അത്. പക്ഷേ ഇത്തവണ അവിടെ ഉയർന്ന ശബ്ദത്തിന്...