Follow the FOURTH PILLAR LIVE channel on WhatsApp
ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെത്തി മഹാകുംഭമേളയിൽ പങ്കെടുത്ത് നടൻ ജയസൂര്യ. കുംഭമേളയിൽ ആദ്യമായാണ് പങ്കെടുക്കുന്നതെന്നും ജീവിതത്തിൽ ഒരിക്കൽ മാത്രം പങ്കെടുക്കാൻ കഴിയുന്ന മഹാകുംഭമേളയിൽ കുടുംബത്തോടൊപ്പം എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ജയസൂര്യ പറഞ്ഞു.
ഭാര്യയ്ക്കും മക്കൾക്കുമൊപ്പം അവിടെ പോയി ആ മഹാദ്ഭുതം നേരിട്ട് കണ്ടനുഭവിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള ഇത്രയധികം ആളുകളെ ഒരുമിച്ച് എങ്ങനെ അവിടെ ഉൾക്കൊള്ളാൻ പറ്റുന്നു എന്നതൊക്കെ ഭയങ്കര അദ്ഭുതമാണ്. അത് അവിടെ വന്നുകണ്ടാലെ മനസിലാകൂ. അതൊരു വല്ലാത്ത അനുഭവമായിരുന്നു –ജയസൂര്യയുടെ വാക്കുകൾ.