Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍ക്കാജി സീറ്റില്‍ വിജയിച്ച മുന്‍ മുഖ്യമന്ത്രിയും എ.എ.പി. നേതാവുമായ അതിഷി പ്രവര്‍ത്തകര്‍ക്കൊപ്പം ഡാന്‍സ് ചെയ്തതിനെതിരെ രൂക്ഷവിമര്‍ശനം. മുൻ എ.എ.പി. നേതാവും രാജ്യസഭാ എം.പിയുമായ സ്വാതി മലിവാള്‍ ആണ് അതിഷിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നത്.
ये कैसा बेशर्मी का प्रदर्शन है ? पार्टी हार गई, सब बड़े नेता हार गये और Atishi Marlena ऐसे जश्न मना रही हैं ?? pic.twitter.com/zbRvooE6FY
— Swati Maliwal (@SwatiJaiHind) February 8, 2025
‘എന്തൊരു നാണക്കേടാണിത്? പാര്‍ട്ടി തോറ്റു, എല്ലാ വലിയ നേതാക്കളും തോറ്റു, എന്നിട്ടും അതിഷി മര്‍ലേന ആഘോഷിക്കുകയാണ്’, ഇതാണ് സ്വാതി മലിവാളിന്റെ വിമർശനം. തുടര്‍ച്ചയായി രണ്ടാം തവണയാണ് കല്‍ക്കാജി സീറ്റില്‍ നിന്ന് അതിഷി മര്‍ലേന വിജയിക്കുന്നത്. മുന്‍ എം.പിയായ ബി.ജെ.പി. നേതാവ് രമേശ് ബിധൂരിയെ 3,521 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അതിഷി പരാജയപ്പെടുത്തിയത്.
അരവിന്ദ് കേജ്രിവാള്‍, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ്, സത്യേന്ദര്‍ ജയിന്‍ എന്നിവരുള്‍പ്പെടെ എ.എ.പിയിലെ മിക്ക പ്രമുഖരും പരാജയപ്പെട്ടെങ്കിലും അതിഷി ജയം ആം ആദ്മിക്ക് ഒരു ആശ്വാസമായിരുന്നു. സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യം നടത്തുന്നവരെ ദൈവം ശിക്ഷിക്കുമെന്നായിരുന്നു ഇന്നലെ തോല്‍വിക്ക് ശേഷം നേതാവ് സ്വാതി മലിവാള്‍ പ്രതികരിച്ചത്.