29 C
Trivandrum
Wednesday, March 12, 2025

പഴയകാല നായിക പുഷ്പലത അന്തരിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

ചെന്നൈ: തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച പുഷ്പലത(87) അന്തരിച്ചു. ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

1969ൽ തിക്കുറിശ്ശി സംവിധാനം ചെയ്ത നേഴ്സിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച പുഷ്പലത വിവിധ ഭാഷകളിലായി 100ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1955 മുതൽ 1987 വരെ അഭിനയത്തിൽ സജീവമായിരുന്നു. ശാരദ, പാർ മകളേ പാർ, കർപ്പൂരം, നാനും ഒരു പെൺ എന്നിവ പുഷ്പലതയുടെ ഏറെ ശ്രദ്ധനേടിയ ചിത്രങ്ങളാണ്.

1999ൽ ശ്രീഭാരതി സംവിധാനം ചെയ്ത പൂ വാസം ആണ് പുഷ്പലത അവസാനം അഭിനയിച്ച സിനിമ. അഭിനയം നിർത്തിയതിനുശേഷം ഏറെ നാൾ ആത്മീയ പ്രവർത്തനം നടത്തിയിരുന്നു. നടനും നിർമാതാവുമായ എ.വി.എം.രാജനാണ് പുഷ്പലതയുടെ ജീവിതപങ്കാളി.

Recent Articles

Related Articles

Special

Enable Notifications OK No thanks