Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സി.എ.ജി. റിപ്പോർട്ടിൽ മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. എക്സ്പെയറി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ല. സി.എ.ജിക്ക് മറുപടി നൽകിയിരുന്നു. മനുഷ്യ ജീവൻ സംരക്ഷിക്കാൻ വേണ്ടി എല്ലാം ചെയ്തുവെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഫലപ്രദമായി കേരളം രോഗത്തെ അതിജീവിച്ചു. രണ്ട് തവണയും രോഗത്തെ കേരളം അതിജീവിച്ചു.
ശ്വാസം മുട്ടി കേരളത്തിൽ ആരും മരിച്ചിട്ടില്ല. വെൻ്റിലേറ്റർ ലഭിക്കാതെ ആരുടെയും ജീവൻ നഷ്ടമായില്ലെന്നും മന്ത്രി വ്യക്തമാക്കി. മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു അത്. കേരളത്തിൽ ഒരു പുഴയിലും മൃതദേഹം ഒഴുകി നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പി.പി.ഇ. കിറ്റ് ഇട്ട് ആയിരുന്നു അന്ന് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. കൊവിഡ് കാലത്ത് വിദേശരാജ്യങ്ങള്‍ നിന്ന് പോലും കേരളത്തിലേക്ക് ചികിത്സക്കായി ആളെ വിട്ടിരുന്നു. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം സഭയെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. 9 ശതമാനത്തില്‍ താഴെയാണ് കേന്ദ്ര സഹായം.
ഗുണമേന്മ ഉറപ്പുവരുത്തിയാണ് കെ.എം.സി.എൽ. മരുന്ന് വാങ്ങുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചില താത്ക്കാലിക പ്രശ്‌നം ഉണ്ടായി. കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോള്‍ അംഗീകരിച്ച മരുന്ന് മാത്രമാണ് കേരളം അനുവദിക്കുന്നതെന്നും മന്ത്രി വീണ നിയമസഭയെ അറിയിച്ചു.