29 C
Trivandrum
Wednesday, March 12, 2025

കാളിദാസന് ഇനി തരിണി കൂട്ട്

Follow the FOURTH PILLAR LIVE channel on WhatsApp 

ഗുരുവായൂർ: ചലച്ചിത്ര താരങ്ങളായ ജയറാമിന്റേയും പാർവതിയുടേയും മകൻ കാളിദാസ് ജയറാം വിവാഹിതനായി. മോഡലായ തരിണി കലിംഗരായരുടെ കഴുത്തിൽ കാളിദാസ് ഗുരുവായൂരിൽ താലിചാർത്തി. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു.

രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂർത്തത്തിലായിരുന്നു താലികെട്ട്. ചുവപ്പിൽ സ്വർണക്കസവുള്ള മുണ്ടും മേൽമുണ്ടുമായിരുന്നു കാളിദാസിന്റെ വേഷം. പഞ്ചകച്ചം രീതിയിലാണ് മുണ്ടുടുത്തത്. പീച്ച് നിറത്തിൽ സ്വർണ ഞൊറികളുള്ള സാരിയാണ് തരിണി അണിഞ്ഞത്. മന്ത്രി പി.എ.മുഹമ്മദ് റിയാസ്, കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി, മകൻ ഗോകുൽ സുരേഷ് തുടങ്ങിയ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.

2022ൽ കാളിദാസിന്റെ വീട്ടിലെ ഓണാഘോഷത്തിന് തരിണിയും പങ്കെടുത്തതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം പരസ്യമാകുന്നത്. നീലഗിരി സ്വദേശിയായ തരിണി 2019ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് കിരീടങ്ങൾ ചൂടി. 2022ലെ മിസ് ദിവാ യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ തരിണിയും പങ്കെടുത്തിരുന്നു. 2023 നവംബറിൽ ചെന്നൈയിലായിരുന്നു കാളിദാസിന്റേയും തരിണിയുടേയും വിവാഹനിശ്ചയം.

കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂർ കഴിഞ്ഞ മെയിലാണ് നടന്നത്. 1992 സെപ്റ്റംബർ 7ന് ജയറാമിന്റേയും പാർവതിയുടേയും വിവാഹം ഗുരുവായൂരിൽ തന്നെയായിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks