29 C
Trivandrum
Friday, March 14, 2025

സുമതി വളവ്: ഗ്രാമപശ്ചാത്തലത്തിലൊരു കോമഡി ത്രില്ലർ

Follow the FOURTH PILLAR LIVE channel on WhatsApp 

പാലക്കാട്: ഗ്രാമപശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന പൂർണ്ണ കോമഡി ത്രില്ലർ സുമതി വളവ് ചിത്രീകരണം തുടങ്ങി. പാലക്കാട്ടെ ആലത്തൂരിനടുത്തുള്ള പാണ്ടങ്കോടാണ് ലൊക്കേഷൻ.

സിദ്ധാർത്ഥ് ഭരതൻ, കെ.യു.മനോജ്, മാളികപ്പുറം സിനിമയിലെ ബാലതാരങ്ങളായി ശ്രദ്ധ നേടി ശ്രീപത്, ദേവനന്ദ എന്നിവരായിരുന്നു ആദ്യ രംഗത്തിൽ. ലളിതമായ ചടങ്ങിൽ ആലത്തൂർ എം.എൽ.എ. കെ.ഡി.പ്രസേനൻ ഭദ്രദീപം തെളിയിച്ചു ചിത്രീകരണത്തിനു തുടക്കമിട്ടു.

കെ.ഡി.പ്രസേനൻ എം.എൽ.എയെ മുരളിദാസ് കുന്നുംപുറത്ത് സ്വീകരിക്കുന്നു

ഗ്രാമ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഒരു കോമഡി ത്രില്ലർ മൂവിയാണ് ഈ ചിത്രത്തിന്റെ അവതരണം. മൂന്നുകാലഘട്ടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. 1960, 1990, 2024 എന്നീ കാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ സഞ്ചാരം. മണിച്ചിത്രത്താഴ് പ്രദർശനത്തിനെത്തിയ സമയവും ഈ ചിത്രത്തിന് പ്രധാന ഘടകമാണ്.

വൻവിജയം നേടിയ മാളികപ്പുറത്തിനു ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുമതി വളവ്. മാളികപ്പുറത്തിന്റെ തിരക്കഥ രചിച്ച അഭിലാഷ് പിള്ളയാണ് ഈ ചിത്രത്തിന്റേയും തിരക്കഥ രചിക്കുന്നത്. മാളികപ്പുറത്തിന്റെ പ്രധാന അണിയറ ശില്പികൾ വീണ്ടും കൈകോർക്കുന്ന ചിത്രമെന്ന നിലയിലും സുമതി വളവ് ശ്രദ്ധ നേടുന്നു.

മുരളിദാസ് കുന്നുംപുറത്ത്, വിഷ്ണു ശശിശങ്കർ, സിദ്ധാർത്ഥ് ഭരതൻ

അർജ്ജുൻ അശോകൻ, സൈജു കുറുപ്പ്, ബാലു വർഗീസ്, ഗോകുൽ സുരേഷ്, ശ്രാവൺ മുകേഷ്, ശിവദ, നന്ദു, കോട്ടയം രമേഷ്, ശ്രീജിത്ത് രവി, സാദിഖ്, ബോബി കുര്യൻ (പണി ഫെയിം), ഗോപികാ അനിൽ, സ്മിനു സിജോ, ജസ്ന ജയദീഷ്, സിജോ റോസ്, അനിയപ്പൻ, ജയകൃഷ്ണൻ, ജൂഹി ജയകുമാർ, സുമേഷ് ചന്ദ്രൻ, ഗീതി സംഗീത, സന്ദീപ്, മനോജ് കുമാർ, അശ്വതി അഭിലാഷ്, ജയ് റാവു എന്നിവരാണു താരനിരയിലെ പ്രമുഖർ.

രഞ്ജിൻ രാജിന്റേതാണ് സംഗീതം. പി.വി.ശങ്കർ ഛായാഗ്രഹണവും മുഹമ്മദ് അലി ചിത്രസംയോജനവും നിർവ്വഹിക്കുന്നു. കലാസംവിധാനം -അജയ് മങ്ങാട്, ചമയം -ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം -സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ മാനേജർ -നികേഷ് നാരായണൻ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് -ഷാജി കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ -ഗിരീഷ് കൊടുങ്ങല്ലൂർ.

യഥാർത്ഥ ജീവിതത്തിന്റെ നേർക്കാഴ്ച്ചയായ വെള്ളം എന്ന ചിത്രത്തിനു ശേഷം മുരളിദാസ് കുന്നുംപുറത്താണ് സുമതി വളവ് അവതരിപ്പിക്കുന്നത്. വാട്ടർമാൻ ഫിലിംസും തിങ്ക് സ്റ്റുഡിയോസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പാലക്കാട്, കോതമംഗലം എന്നിവിടങ്ങളിലായി സുമതി വളവിന്റെ ചിത്രീകരണം പൂർത്തിയാകും.

Recent Articles

Related Articles

Special

Enable Notifications OK No thanks