29 C
Trivandrum
Friday, March 14, 2025

വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ഡിറ്റക്ടീവ് ഉജ്ജ്വലൻ

Follow the FOURTH PILLAR LIVE channel on WhatsApp 

പട്ടാമ്പി: മലയാളത്തിൽ വ്യത്യസ്തമായ ചിത്രങ്ങളൊരുക്കി ശ്രദ്ധേയമായ വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഈ സിനിമയിലൂടെ മലയാളത്തിൽ പുതിയൊരു സംവിധായക ജോഡി പിറക്കുകയാണ്. രാഹുൽ ജി., ഇന്ദ്രനീൽ ഗോപീകൃഷ്ണൻ എന്നിവരാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. പത്താം ക്ലാസ്സു മുതൽ ഒന്നിച്ചു പഠിക്കുകയും പിന്നീട് മുംബൈയിലെ വെസ്ലിംഗ് വുഡ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മൂന്നു വർഷത്തെ ഫിലിം മേക്കിങ് കോഴ്‌സും ഒന്നിച്ചു തന്നെ പൂർത്തിയാക്കുകയും ചെയ്തവരാണ്.

നിര്‍മ്മാതാവ് സോഫിയ പോള്‍ ദീപം തെളിയിക്കുന്നു

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നതും ‘ഇരട്ട’കളാണ്. പ്രേം അക്കുടു -ശ്രയാന്തി എന്നിവരാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഇവർ ഭാര്യാഭർത്താക്കന്മാരാണ്. സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ച ഇവരുടെ ആദ്യ മലയാള ചിത്രമാണിത്.

2022ൽ തന്നെ ചെയ്യാൻ തീരുമാനിച്ച സിനിമയാണിതെന്ന് നിർമ്മാതാവ് സോഫിയ പോൾ പറഞ്ഞു. ഇതിനു മുമ്പു നിശ്ചയിച്ച പ്രൊജക്ടുകൾ തീർന്നതനുസരിച്ചാണ് ഈ ചിത്രം തുടങ്ങാനായതെന്ന് അവർ വ്യക്തമാക്കി.

പട്ടാമ്പിയിലെ പ്രശസ്തമായ കാർത്ത്യാട്ടു മനയിൽ ഡിറ്റക്ടീവ് ഉജ്ജ്വലൻ ചിത്രീകരണമാരംഭിച്ചു. സിജു വിൽസൺ, കോട്ടയം നസീർ, ഡോ.റോണി ഡേവിഡ് രാജ്, സീമാ ജി.നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം അമീൻ, നിഹാൽ, നിബ്രാസ്, ഷഹുബാസ് എന്നീ നാലു പുതുമുഖങ്ങളേയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.

നിര്‍മ്മാതാവ് സോഫിയ പോളിനൊപ്പം സംവിധായകരായ ഇന്ദ്രനീലും രാഹുലും

വിനായക് ശശികുമാറിന്റെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ആർസി. കലാസംവിധാനം -കോയ, ചമയം -ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം -നിസ്സാർ റഹ്‌മത്ത്, ചീഫ് അസ്സോസ്റ്റിയേറ്റ് ഡയറക്ടർ -രതീഷ് എം.മൈക്കിൾ, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ മാനേജർ -റോജിൻ, പ്രൊഡക്ഷൻ മാനേജർ -പക്കു കരീത്തറ, പ്രൊഡക്ഷൻ കൺട്രോളർ -ജാവേദ് ചെമ്പ്, പ്രൊജക്ട് ഡിസൈനേഴ്‌സ് -സെഡിൻ പോൾ, കെവിൻ പോൾ, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ.

പട്ടാമ്പി, ഷൊർണ്ണൂർ, കൊല്ലങ്കോട് ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.

Recent Articles

Related Articles

Special

Enable Notifications OK No thanks