29 C
Trivandrum
Friday, March 14, 2025

ബെന്‍ സ്‌റ്റോക്‌സിന്റെ വീട്ടില്‍ ഭാര്യയെയും മക്കളെയും ബന്ദിയാക്കി വന്‍ കവര്‍ച്ച

Follow the FOURTH PILLAR LIVE channel on WhatsApp 

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ വീട്ടില്‍ മുഖംമൂടി ധരിച്ച സംഘം മോഷണം നടത്തി. അദ്ദേഹം തന്നെയാണ് സമൂഹമാധ്യമമായ എക്‌സിലൂടെ വിവരം പുറത്തുവിട്ടത്.

താന്‍ പാകിസ്താന്‍ പര്യടനത്തിനായി പോയ സമയത്താണ് സംഭവം. ഭാര്യയും മക്കളും വീടിനകത്തുണ്ടായിരിക്കെയാണ് ഒരു സംഘം വീട് കൊള്ളയടിച്ചത്. എന്നാല്‍ മോഷ്ടാക്കള്‍ കുടുംബാംഗങ്ങളെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും തനിക്ക് പ്രിയപ്പെട്ട കുറേ വസ്തുക്കള്‍ കവര്‍ന്നതായും സ്റ്റോക്സ് അറിയിച്ചു.

ഒക്ടോബര്‍ 17 വ്യാഴാഴ്ച വൈകുന്നേരം, നോര്‍ത്ത് ഈസ്റ്റിലെ കാസില്‍ ഈഡന്‍ ഏരിയയിലുള്ള എന്റെ വീട്ടില്‍ മുഖംമൂടി ധരിച്ച കുറേ ആളുകള്‍ മോഷണം നടത്തി. ആഭരണങ്ങള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍, സ്വകാര്യ വസ്തുക്കള്‍ എന്നിവയുമായാണ് ഇവര്‍ കടന്നത്. മോഷ്ടാക്കള്‍ കൊണ്ടുപോയതില്‍ പലതും എനിക്കും എന്റെ കുടുംബത്തിനും വൈകാരികമായി ഏറെ മൂല്യമുള്ളവയാണ്. പകരം വെയ്ക്കാന്‍ പറ്റാത്തവയാണ് അത്’ -സ്റ്റോക്സ് വ്യക്തമാക്കി.

ഈ പ്രവൃത്തി നടത്തിയവരെ കണ്ടെത്താനുള്ള ഒരു അഭ്യര്‍ഥന കൂടിയാണ് തന്റെ പോസ്റ്റെന്നും അദ്ദേഹം അറിയിച്ചു.

ഈ കുറ്റകൃത്യത്തിന്റെ ഏറ്റവും മോശമായ കാര്യം, എന്റെ ഭാര്യയും രണ്ട് കൊച്ചുകുട്ടികളും വീട്ടിലായിരിക്കുമ്പോള്‍ ഇത് ചെയ്തു എന്നതാണ്. ഭാഗ്യവശാല്‍, എന്റെ കുടുംബത്തില്‍ ആരേയും ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. എന്നിരുന്നാലും, അനുഭവം അവരുടെ വൈകാരികവും മാനസികവുമായ അവസ്ഥയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് -സ്റ്റോക്സ് കൂട്ടിച്ചേര്‍ത്തു.

മോഷ്ടിച്ച ചില വസ്തുക്കളുടെ ചിത്രങ്ങള്‍ താന്‍ പുറത്തുവിടുന്നു. അവ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുമെന്നും ഇതിന് ഉത്തരവാദികളായ ആളുകളെ കണ്ടെത്താന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം കുറിച്ചു.

മോഷണം പോയ വസ്തുക്കളുടെ ചിത്രങ്ങളും സ്റ്റോക്‌സ് പങ്കുവെച്ചു. ഇവ തിരിച്ച് പിടിക്കുന്നതിനൊപ്പം മോഷ്ടാക്കളെ തിരിച്ചറിയുക എന്നതാണ് തനിക്ക് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

Recent Articles

Related Articles

Special

Enable Notifications OK No thanks