29 C
Trivandrum
Wednesday, June 25, 2025

ഓട്ടം തുള്ളൽ തുടങ്ങി

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: ഓട്ടൻ തുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ് മാർക്കാണ്. ചെറുതായി പരിഷ്കരിച്ച് ഓട്ടം തുള്ളലുമായി പ്രമുഖ സംവിധായകൻ ജി.മാർത്താണ്ഡൻ കടന്നുവരുന്നു.

ഇടപ്പള്ളിയിലെ അഞ്ചുമന ക്ഷേത്രത്തിൽ ഓട്ടം തുള്ളലിനു തിരിതെളിഞ്ഞു. ഹരിശ്രീ അശോകനും സംഗീത സംവിധായകൻ രാഹുൽ രാജും ചേർന്ന് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്നു ഫസ്റ്റ് ക്ലാപ്പും നൽകി. അഞ്ചുമന ക്ഷേത്ര സന്നിധിയിൽത്തന്നെയായിരുന്നു ആദ്യ ദിനത്തിലെ ചിത്രീകരണവും.

മേത്താനം എന്ന ഗ്രാമത്തിൽ നടക്കുന്ന ചില സംഭവങ്ങൾ പൂർണ്ണമായും നർമ്മത്തിലൂടെയും ഒപ്പം ഇത്തിരി ഹൊറർ പശ്ചാത്തലത്തിലൂടെയും അവതരിപ്പിക്കുകയാണ് മാർത്താണ്ഡൻ ഈ ചിത്രത്തിൽ. ഒരു നാട്ടിൻപുറത്തിൻ്റെ പച്ചയായ ജീവിതം തികച്ചും റിയലിസ്റ്റിക്കായി സ്ക്രീനിലെത്തുന്നു. ഇതിലെ കഥാപാത്രങ്ങളൊക്കെ ഈ സമൂഹത്തിൽ നമുക്കൊപ്പം കാണുകയും കേൾക്കുകയും ചെയ്യുന്നവരാണ്.

ഒരു നായകനെ കേന്ദ്രികരിക്കുന്നതിനു പകരം നിരവധി കഥാപാത്രങ്ങള കേന്ദ്രീകരിച്ചു കൊണ്ടുള്ള അവതരണമാണ് മാർത്താണ്ഡൻ ഈ ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്. ആദ്യ സജിത് അവതരിപ്പിക്കുന്ന ഈ ചിത്രം ജി.കെ.എസ്. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമ്മിക്കുന്നത്.

വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, കലാഭവന്‍ ഷാജോണ്‍, ടിനി ടോം, കെ.യു.മനോജ്, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖില്‍, ജെറോം, ബിപിൻ ചന്ദ്രൻ, വൈക്കം ഭാസി, പ്രിയനന്ദൻ, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതുലഷ്മി, ജസ്ന്യ കെ.ജയദീഷ്, ചിത്രാ നായർ, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹ രാജ് എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

മമ്മൂട്ടി നായകനായ ദൈവത്തിൻ്റെ സ്വന്തം ക്ലീറ്റസ്, അച്ഛാ ദിന്‍, പൃഥ്വിരാജ് നായകനായ പാവാട, കുഞ്ചാക്കോ ബോബന്‍ നായകനായ ജോണി ജോണി യെസ് അപ്പ, റോഷന്‍ മാത്യു- ഷൈന്‍ ടോം ചാക്കോ ടീം വേഷമിട്ട മഹാറാണി എന്നിവയ്ക്ക് ശേഷം മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ആറാമത്തെ ചിത്രമാണ് ഓട്ടം തുള്ളല്‍. ഹിരണ്‍ മഹാജന്‍, ജി.മാര്‍ത്താണ്ഡന്‍ എന്നിവരാണ് ചിത്രത്തിൻ്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

ബിനു ശശി റാമിൻ്റേതാണു തിരക്കഥ. ബി.കെ.ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യാ സുരേഷ് മേനോൻ എന്നിവരുടെ ഗാനങ്ങൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.

ക്രിയേറ്റീവ് ഹെഡ്: അജയ് വാസുദേവ്, എ.കെ.ഡി.ശ്രീരാജ് , ആര്‍ട്ട്: സുജിത് രാഘവ്, മേക്കപ്പ്: അമല്‍ സി.ചന്ദ്രന്‍, വസ്ത്രലങ്കാരം: സിജി തോമസ് നോബല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു കടവൂര്‍, പ്രൊഡക്ഷന്‍ മാനേജർമാർ: റഫീഖ് ഖാന്‍, മെല്‍ബിന്‍ ഫെലിക്‌സ്, സ്‌ക്രിപ്റ്റ് അസ്സോസിയേറ്റ്: ദീപു പുരുഷോത്തമന്‍, സൗണ്ട് മിക്‌സിങ്: അജിത് എ.ജോര്‍ജ്, സൗണ്ട് ഡിസൈന്‍: ചാള്‍സ്, ഫിനാന്‍സ് കണ്‍ട്രോളര്‍: എന്‍.കെ.വിഷ്ണു , പി.ആര്‍.ഒ.: വാഴൂര്‍ ജോസ്, മാര്‍ക്കറ്റിങ്: വൈശാഖ് സി.വടക്കേവീട്, ജിനു അനില്‍കുമാര്‍.

കൊച്ചിയിലെ പനങ്ങാട് ഗ്രാമത്തിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

Recent Articles

Related Articles

Special

Enable Notifications OK No thanks