29 C
Trivandrum
Wednesday, March 12, 2025

പത്തനംതിട്ടയിലെ ഊരുകളിൽ നിന്ന് അവരെത്തി, മന്ത്രിയെ കാണാൻ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: കാടിൻ്റെ മക്കൾ നാട്ടിലെത്തിയത് നാടു ഭരിക്കുന്ന മന്ത്രിയെ കാണാനായിരുന്നു. അവർ മന്ത്രിയെ കണ്ടു. കാര്യം പറഞ്ഞു. മനം നിറഞ്ഞു. സന്തോഷത്തോടെ മടങ്ങി.

പത്തനംതിട്ട ജില്ലയിലെ പട്ടികവർഗ്ഗ ഊരുകളിലെ മൂപ്പന്മാരാണ് പട്ടിക ജാതി-വർഗ്ഗ ക്ഷേമ മന്ത്രി ഒ.ആർ.കേളുവിനെ കാണാൻ തലസ്ഥാനത്തെത്തിയത്. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ഉന്നതികളിലെ വിവിധ വികസന വിഷയങ്ങളും കൃഷിയും വന്യമൃഗശല്യവുമെല്ലാം മൂപ്പന്മാര്‍ മന്ത്രിയുമായി പങ്കിട്ടു.

വനാവകാശ നിയമം ഉപയോഗപ്പെടുത്തി പട്ടികവര്‍ഗക്കാര്‍ക്ക് കൂടുതല്‍ കൃഷിഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കേളു പറഞ്ഞു. ഊരുകൂട്ടങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തി വികസന പദ്ധതികളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രമോദ് നാരായണ്‍ എം.എല്‍.എയും ഒപ്പമുണ്ടായിരുന്നു. നിയമസഭയും സന്ദര്‍ശിച്ചാണ് ഊരു മൂപ്പന്മാര്‍ മടങ്ങിയത്.

Recent Articles

Related Articles

Special

Enable Notifications OK No thanks