പാതിമറഞ്ഞ ദിലീപിന്റെ മുഖവും തലയോട്ടിയും; ദുരൂഹത ഉയർത്തി ‘ഹെനോക്ക്’ ഫസ്റ്റ് ലുക്ക്

Follow the FOURTH PILLAR LIVE channel on WhatsApp 

ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ‘ഹെനോക്ക്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പാതിമറഞ്ഞ ദിലീപിന്റെ മുഖത്തിനൊപ്പം തലയോട്ടിയും പ്രത്യക്ഷപ്പെടുന്ന പോസ്റ്റർ ചിത്രത്തിന്റെ ദുരൂഹവും ഉദ്വേഗജനകവുമായ സ്വഭാവത്തിലേക്കുള്ള സൂചന നൽകുന്നു.

ദിലീപ് ഫൊറൻസിക് സർജനായി എത്തുന്ന ചിത്രത്തിൽ കഥാപാത്രത്തിന്റെ അന്വേഷണസ്വഭാവത്തെയും കഥയിലെ ഇരുണ്ട പശ്ചാത്തലത്തെയും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഫസ്റ്റ് ലുക്ക് ഒരുക്കിയിരിക്കുന്നത്. നർമപ്രധാന കഥാപാത്രങ്ങളിലൂടെ വലിയ പ്രേക്ഷകസ്വീകാര്യത നേടിയ ദിലീപ് അടുത്തകാലത്തായി കൂടുതൽ ഗൗരവമുള്ള കഥാപാത്രങ്ങളിലേക്ക് നീങ്ങുന്നതിന്റെ തുടർച്ചയായാണ് ‘ഹെനോക്ക്’ എത്തുന്നത്. പുറത്തിറങ്ങാനിരിക്കുന്ന ‘നീക്കം’ എന്ന ചിത്രത്തിലും ഗൗരവസ്വഭാവമുള്ള കഥാപാത്രമാണ് താരം അവതരിപ്പിക്കുന്നത്.
ബൈബിളിലെ ‘ഹെനോക്ക്’ എന്ന പേരിന് ‘ദൈവത്തിനൊപ്പം സഞ്ചരിക്കുന്നവൻ’ എന്ന അർഥമാണുള്ളത്. സത്യത്തിനും നീതിക്കും പിന്നാലെ സഞ്ചരിക്കുന്ന ഒരു ഫൊറൻസിക് സർജനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നതെന്ന സൂചനയാണ് അണിയറപ്രവർത്തകർ നൽകുന്നത്.

എം സ്റ്റാർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ വലിയ ക്യാൻവാസിൽ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ റോബിനും ഉല്ലാസ് കൃഷ്ണയും ചേർന്നാണ് രചിച്ചിരിക്കുന്നത്.

മുകേഷ്, ജോണി ആന്റണി, എമിൽ ജോർജ്, അർജുൻ രാധാകൃഷ്ണൻ, ഗ്രേസ് ആന്റണി, മനോജ് കെ.യു., സുധി കോപ്പ, ഹരിത് വിജയ് കൃഷ്ണൻ, പ്രാർത്ഥന എസ്., ശ്രുതി ജയൻ, ഷാജു ശ്രീധർ, രഘുനാഥ് പലേരി, നിസ്താർ സെയ്ത്, പ്രമോദ് വെളിയനാട്, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, ആശാ മഠത്തിൽ, ശ്രീകാന്ത് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഷാജികുമാറാണ് ഛായാഗ്രഹണം. ഷഫീഖ് വി.ബി. എഡിറ്റിങ്ങും മുജീബ് മജീദ് സംഗീതവും നിർവഹിക്കുന്നു. എമിൽ ജോർജാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. നോബിൾ ജേക്കബ് പ്രൊഡക്ഷൻ കോ-ഓർഡിനേറ്ററും സുനിൽ ദാസ് പ്രൊഡക്ഷൻ ഡിസൈനറുമാണ്.

റോണക്സ് സേവ്യർ മേക്കപ്പും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. ദീപക് എ.നാരായൺ അസോസിയേറ്റ് ഡയറക്ടറും ദീപക് പരമേശ്വൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്. യെല്ലോ ടൂത്ത്സ് ഡിസൈനും നന്ദു സ്റ്റിൽസും അനൂപ് സുന്ദരൻ ഡിജിറ്റൽ പ്രമോഷനും നിർവഹിക്കുന്നു. പി.ആർ.ഒ. വാഴൂർ ജോസ്.

ആലപ്പുഴ, കുട്ടനാട്, പൂനെ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കുന്നത്. വേഫറർ ഫിലിംസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

COMMENTCancel reply

Recent Articles

Related Articles

Special