Follow the FOURTH PILLAR LIVE channel on WhatsApp
പൊലീസ് ഉദ്യോഗസ്ഥനായ സജീർ സൈനുദ്ദീൻ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘ക്രൈം 302’ ഒക്ടോബർ 23ന് തിയേറ്ററുകളിലെത്തും. നിഷാ ആൻഡ് സാറാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി പുനലാൽ, റാഫിയ സജീർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
“ഓരോ അപകടത്തിനും പിന്നിൽ ഒരു രഹസ്യം; ഓരോ രഹസ്യത്തിനും പിന്നിൽ ഒരു പ്രതികാരം” എന്ന ആശയവുമായി എത്തുന്ന ചിത്രം കുറ്റാന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്.
സിദ്ദിഖ്, പാഷാണം ഷാജി, ഡ്രാക്കുള സുധീർ, ദിനേശ് പണിക്കർ, ജസീല പർവീൺ, നിധിക്കുട്ടി, ഷിഫാന, രാജൻ ഞെക്കാട്, ദീപു നാവായിക്കുളം, ബാലരാമപുരം ശ്രീജിത്ത്, വിശ്വ, സിയാദ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജഗദീഷ് വിശ്വം, കിരൺ, സാബു അപ്പുക്കുട്ടൻ എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. അലനാണ് എഡിറ്റർ. മിഥുൻ എസ്.അജയ് ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. വിഷ്ണു വെഞ്ഞാറമൂട്, ഷംനാദ് അല്ലു എന്നിവർ കോ-ഡയറക്ടർമാരും പ്രിൻസ് അതി, ഗൗതം എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരുമാണ്. വൈശാഖ്, ശ്രീഹരി, നന്ദ എന്നിവർ അസിസ്റ്റന്റ് ഡയറക്ടർമാരാണ്.
റോയ് അതിമൂടൻ, വിശ്വ മ്യൂസിക് എന്നിവർ സംഗീതം ഒരുക്കുന്നു. സജീർ സൈനുദ്ദീൻ, റിയാസ് വട്ടിയൂർക്കാവ് എന്നിവരാണ് ഗാനരചന. ആയിഷ സജീർ, റോയ് അതിമൂടൻ, വിശ്വ മ്യൂസിക് എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു. വിനീത് എസ്തപ്പാൻ (മാട്രിക്സ് സ്റ്റുഡിയോസ്) ഗാനങ്ങളുടെ സംഗീതസംവിധാനവും മിക്സിങ്ങും നിർവഹിക്കുന്നു. സുരേഷ് കാർത്തിക്കാണ് പശ്ചാത്തലസംഗീതം.
ശങ്കർ ദാസ് വി.സി. ഓഡിയോഗ്രഫിയും ഷൈൻ ബി.ജോൺ ശബ്ദരൂപകൽപ്പനയും നിർവഹിക്കുന്നു. സുനിൽ തിരുവല്ലമാണ് പ്രൊഡക്ഷൻ കൺട്രോളർ. മനു മലയൻകീഴ്, ശ്രീജിത്ത് കുമാരപുരം എന്നിവർ വസ്ത്രാലങ്കാരവും രാജേഷ് ചിതറ മേക്കപ്പും സഞ്ജു, മഹേഷ് എന്നിവർ കലാസംവിധാനവും നിർവഹിക്കുന്നു. പി.ആർ.ഒ. എ.എസ്.ദിനേശ്.
നമോ പിക്ചേഴ്സാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.



























