Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ സീസണിലെ ഏറ്റവും തണുപ്പേറിയ ദിനം ഇന്നെന്ന് റിപ്പോർട്ട്. ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്ന് കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെയെന്ന് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.മൂന്നാറിൽ സീസണിൽ ആദ്യമായി താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നു. വയനാട് ജില്ലയിലും സീസണിൽ ആദ്യമായി 10 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് തണുപ്പ് രേഖപ്പെടുത്തിയത്.
പാലക്കാട്, കാസർകോട്, പത്തനംതിട്ട ജില്ലകളിലും ആദ്യമായി താപനില 15 ഡിഗ്രി സെൽഷ്യസിൽ താഴെയെത്തി. മറ്റ് ജില്ലകളിലും കൂടുതൽ പ്രദേശങ്ങളിൽ 15-18 ഡിഗ്രി സെൽഷ്യസിന് ഇടയിലായിരുന്നു കുറഞ്ഞ താപനില.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം പുനലൂരിൽ ഇന്ന് രേഖപ്പെടുത്തിയത് 16 ഡിഗ്രി സെൽഷ്യസ് ആണ്. സാധാരണയെക്കാൾ 5.5 ഡിഗ്രി സെൽഷ്യസ് കുറവാണ് രേഖപ്പെടുത്തിയത്. കോട്ടയത്ത് താപനില 17.8 ഡിഗ്രി സെൽഷ്യസ് ആയി താഴ്ന്നു. സാധാരണയെക്കാൾ 4.2 ഡിഗ്രി സെൽഷ്യസ് കുറവാണ് രേഖപ്പെടുത്തിയത്.
























