29 C
Trivandrum
Sunday, December 21, 2025

പിണറായിയിൽ ഉണ്ടായതിനെ ബോംബ് സ്‌ഫോടനം എന്ന് വ്യാഖ്യാനിച്ച് കണ്ണൂരിലെ സമാധാന അന്തരീക്ഷം കളയരുത്; ഇ.പി ജയരാജൻ

Follow the FOURTH PILLAR LIVE channel on WhatsApp 

കണ്ണൂർ: പിണറായിയിൽ ഉണ്ടായതിനെ ബോംബ് സ്‌ഫോടനം എന്ന് വ്യാഖ്യാനിച്ച് കണ്ണൂരിലെ സമാധാന അന്തരീക്ഷം കളയരുതെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കിയ പടക്കം ആണ് പൊട്ടിയത്. ചരട് കൊണ്ട് കെട്ടിയ പടക്കം ആണ് അപകടം ഉണ്ടാക്കിയത്. ഇത്തരത്തിലുള്ള പടക്കത്തിന്റെ കെട്ട് അൽപ്പം മുറുകിപ്പോയാൽ സ്‌ഫോടനം ഉണ്ടാകും.

അതാണ് അവിടെ സംഭവിച്ചതെന്നും കണ്ണൂർ വിരുദ്ധ പ്രചാരവേലകൾ ഒക്കെ കാലഹരണപ്പെട്ടുവെന്നും ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.’പൊട്ടിയത് കെട്ടുപടക്കമാണ്. കെട്ടുപടക്കങ്ങൾ ചില സമയങ്ങളിൽ അപകടം ഉണ്ടാക്കാറുണ്ട്. കെട്ട് അല്പം മുറുകി പോയാൽ സ്‌ഫോടനം ഉണ്ടാകും. അനുഭവസ്ഥർ അല്ലെങ്കിൽ അപകടം ഉണ്ടാകും. അങ്ങനെയുള്ള ഒരു അപകടമാണ് ഉണ്ടായത്. അത്തരത്തിലുള്ള സ്‌ഫോടനത്തെ ബോംബ് സ്‌ഫോടനമായും അക്രമോത്സുകമായ തയ്യാറെടുപ്പായും വ്യാഖ്യാനിച്ച് ദയവുചെയ്ത് സമാധാനാന്തരീക്ഷത്തെ ആരും തകർക്കരുത്. കണ്ണൂരിന്റെ സമാധാനവും കണ്ണൂരിന്റെ ഇന്നത്തെ അന്തരീക്ഷവും കൂടുതൽ ശക്തിപ്പെടുത്താൻ കഴിയണം. സിപിഎം അതാണ് ആഗ്രഹിക്കുന്നത്. ഇതനുസരിച്ചാണ് ഞങ്ങൾ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത്.’- ഇ പി ജയരാജൻ പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks